Current Date

Search
Close this search box.
Search
Close this search box.

കൊറോണ വൈറസ്: ഇറാൻ മരണ നിരക്ക് 20000 കടന്നു

തെഹ്റാൻ: ഇറാനിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 20000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 153 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ കൊറോണ പൊട്ടിപുറപ്പെട്ടത് മുതൽ ഏറ്റവുമധികം നഷ്ടങ്ങൾ സഹിക്കേണ്ടി വന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇറാൻ. നിലവിൽ രാജ്യത്ത് 20125 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2444 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രാജ്യത്തുള്ള കേസുകൾ 350279 ആണ് -മന്ത്രാലയത്തിന്റെ വക്താവ് സിമ സാദത്ത് ലറി ബുധനാഴ്ച വ്യക്തമാക്കി.

 

Related Articles