Current Date

Search
Close this search box.
Search
Close this search box.

‘നമസ്‌കരിച്ചാല്‍ മതി, പിന്നെയെന്തും ചെയ്യാം’; രാം ദേവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ബിസിനസുകാരനും യോഗാധ്യാപകനുമായ രാംദേവിനെതിരെ രാജാസ്ഥാനിലെ ചൗഹത്താന്‍ പൊലീസ് ഞായറാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്വേഷം വളര്‍ത്തുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവ് ബാര്‍മറില്‍ ഫ്രെബ്രുവരി രണ്ടിന് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് കേസ്. മതപരിവര്‍ത്തനത്തോട് അമിതാഭിനിവേശം കാണിക്കുന്നവരാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളുമെന്ന് രംദേവ് പ്രസംഗിച്ചിരുന്നു. നാട്ടുകാരനായ പത്താന്‍ ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചൗഹാന്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

ഐ.പി.സി സെക്ഷന്‍ 153 എ (മതം, ജാതി, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക), 295 എ (മതത്തെയോ മതവിശ്വാസങ്ങളെയോ നിന്ദിച്ച് ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി), 295 എ (ഏതെങ്കിലുമൊരു വ്യക്തിയുടെ മതവികാരങ്ങള്‍ മുറിപ്പെടുത്താനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെയുള്ള സംസാരവും വാക്കുകളും) എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചൗഹത്താന്‍ പൊലീസ് എസ്.എച്ച്.ഒ ഭൂതാറാം വ്യക്തമാക്കി.

നിങ്ങളുടെ മതം എന്താണ് പറയുന്നതെന്ന് ഒരു മുസ്‌ലിമിനോട് ചോദിക്കൂ; അവര്‍ പറയും, അഞ്ച് നേരം നമസ്‌കരിക്കുക, എന്നിട്ട് തോന്നുന്നതെല്ലാം ചെയ്യുക. ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോവുകയാണെങ്കിലും, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുക. ഇസ്‌ലാമിന്റെ ഉദ്ദേശം നമസ്‌കാരം മാത്രമാണെന്നാണ് അവര്‍ കരുതുന്നത്. നമ്മുടെ മുസ്‌ലിം സഹോദരങ്ങള്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നു. പക്ഷേ, തീര്‍ച്ചയായും അവര്‍ പ്രാര്‍ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം അവരതാണ് പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രാര്‍ഥിച്ചാല്‍ മതി, എന്നിട്ട് ഇഷ്ടമുള്ളതെല്ലാം ചെയ്യുക. അവര്‍ തീവ്രവാദികളായിരിക്കുന്നു. അവരില്‍ പലരും കുറ്റവളാകുന്നു. ഇതാണ് ഇസ്‌ലാമും ഖുര്‍ആനും പഠിപ്പിക്കുന്നതെന്ന് ഞാന്‍ പറയുന്നില്ല. എന്നാലിതാണ് പിന്തുടരുന്നത് -രാംദേവ് വിഡിയോയില്‍ പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles