Current Date

Search
Close this search box.
Search
Close this search box.

ഫത്ഹ് 58-ാം വാര്‍ഷികം: ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തെയും ചെറുക്കാന്‍ തയാര്‍ -ഫലസ്തീന്‍ പ്രധാനമന്ത്രി

വെസ്റ്റ് ബാങ്ക്: പ്രസ്ഥാനത്തിന്റെ 58-ാം വാര്‍ഷികം അനുസ്മരിച്ച് ഫത്ഹ്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ദേശീയ വിമോചന പ്രസ്ഥാനമായ ഫത്ഹിന്റെ 58-ാം വാര്‍ഷികം സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തില്‍ വെച്ചാണ് നടന്നത്. ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രായേല്‍ ഭരണകൂടത്തെ നേരിടുമെന്ന് ഫത്ഹ് വ്യാഴാഴ്ച വ്യക്തമാക്കി. അതുപോലെ, ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തെ ചെറുക്കുമെന്നും ഫലസ്തീന്‍ സര്‍ക്കാറും പ്രഖ്യാപിച്ചു. ഫത്ഹിന്റെ ആയിരക്കണക്കിന് അംഗങ്ങളും അനുയായികളും അല്‍മനാറ ചത്വരത്തില്‍ ഒത്തുകൂടി -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫത്ഹ് വൈസ് പ്രസിഡന്റ് മഹ്‌മൂദ് അല്‍ആലൂല്‍, ഇസ്രായേല്‍ ജയിലില്‍ വെച്ച് അടുത്തിടെ രക്തസാക്ഷിയായ നാസര്‍ അബൂ ഹമീദിന്റെ മാതാവ് ലത്വീഫ അബൂ ഹമീദ് എന്നിവര്‍ ചേര്‍ന്ന് 58-ാമത് ജ്വാല തെളിച്ചു. നാസര്‍ അബൂ ഹമീദിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

വിജയം നേടിയെടുക്കുകയും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഞങ്ങളുടെ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പോരാട്ടം തുടരാന്‍ ഞങ്ങള്‍ തയാറാണെന്ന് അല്‍ആലൂല്‍ പറഞ്ഞു.

ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തെയും തന്റെ സര്‍ക്കാര്‍ ചെറുക്കുമെന്നും തീവ്ര വലതുപക്ഷ ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഭീഷണികള്‍ ഫലസ്തീനികളെ ഭയപ്പെടുത്തുന്നില്ലെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് അശ്തിയ്യ വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles