Current Date

Search
Close this search box.
Search
Close this search box.

കാതില്‍ ബാങ്ക് വിളിച്ചതിന് ശേഷം അവളെ ആയിശയെന്ന് വിളിച്ചു; വൈറലായി പ്രസിഡന്റ് ഉര്‍ദുഗാന്റെ വിഡിയോ

ഇസ്താംബൂള്‍: ഭൂകമ്പ അതിജീവതയുടെ കുഞ്ഞിന് പേരിടുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഭൂകമ്പ അതിജീവതയുടെ നവജാതശിശുവിന്റെ കാതില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ ബാങ്ക് വിളിച്ചതിന് ശേഷം ആയിശ ബതൂല്‍ എന്ന് പേര് വിളിക്കുന്നത് വിഡിയോയില്‍ കാണാം. ഫെബ്രുവരി ആറിന് പുലര്‍ച്ചെ, തുര്‍ക്കിയിലെ ദക്ഷിണ സംസ്ഥാനങ്ങളിലുണ്ടായ ഭൂകമ്പം വലിയ നഷ്ടമാണ് വരുത്തിവെച്ചത്. ഇതുവരെ രാജ്യത്ത് 35418 പേര്‍ മരിച്ചുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്താംബൂളിലെ ബസക്‌സെഹിര്‍ ജില്ലയിലെ മെഡിക്കല്‍ സിറ്റിയായ ചാം സകുരയില്‍ ചികിത്സയില്‍ കഴിയുന്ന ഭൂകമ്പ അതിജീവിതരെ സന്ദര്‍ശിക്കുന്ന വേളയിലാണ് പ്രസിഡന്റ് ഉര്‍ദുഗാന്‍ നവജാതശിശുവിന് പേരിട്ടത് -അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റെ ഉര്‍ദുഗാനൊപ്പം ഭാര്യ അമീനയും ഇസ്താംബൂള്‍ ഗവര്‍ണര്‍ അലി യെര്‍ലി കയയുമുണ്ടായിരുന്നു. 81000ത്തോളം പേര്‍ ഭൂകമ്പത്തെ അതിജീവിച്ചതായി ഉര്‍ദുഗാന്‍ വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles