Current Date

Search
Close this search box.
Search
Close this search box.

സിറിയ: സഹായം നിര്‍ത്തിവെക്കുന്നത് ദുരന്തപൂര്‍ണമായിരിക്കുമെന്ന് മുന്നറിയിപ്പ്

ദമസ്‌കസ്: അടുത്ത മാസം നടക്കുന്ന സരുക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പിനിടയില്‍ അതിര്‍ത്തി കടന്നുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍, സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ മില്യണ്‍കണക്കിന് ആളുകള്‍ ദുരന്തപൂര്‍ണമായി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബിലേക്ക് അത്യാവശ്യ ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടുവരുന്നത് തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ബാബ് അല്‍ഹവയിലെ ഒരൊറ്റ അതിര്‍ത്തി പോസ്റ്റിലൂടെയാണ്. എന്നാല്‍, ഈ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന യു.എന്‍ ഉത്തരവ് ജൂലൈ 10ന് അവസാനിക്കും. അത് പുതുക്കുന്നത് അനിശ്ചിതത്വത്തിലുമാണ്.

ഇദ്ലിബിലെ ഏകദേശം മൂന്ന് മില്യണ്‍ ആളുകള്‍ യു.എന്‍ സഹായത്തെയാണ് ആശ്രയിക്കുന്നത്. 10 വര്‍ഷത്തെ രക്തരൂക്ഷിതമായ യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പലായനം ചെയ്തു. എല്ലാ മാസവും വിമതരുടെ ശക്തികേന്ദ്രമായ ബാബ് അല്‍ഹവ അതിര്‍ത്തി കടന്നാണ് സഹായം എത്തുന്നത്. ഇദ്ലിബിന് പുറം ലോകവുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഒരോയൊരു മാര്‍ഗമാണത്. ഭക്ഷണം, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സ, മറ്റ് ആവശ്യങ്ങള്‍ എന്നിവ ഈ പോസ്റ്റിലൂടെ മാത്രമാണ് ലഭ്യമാകുന്നത്.

Related Articles