Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-സിറിയ ഭൂകമ്പം: ഖത്തര്‍ അമീറും ഫ്രഞ്ച് പ്രസിഡന്റും ചര്‍ച്ച നടത്തി

പാരിസ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരിസിലെ എലിസി കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ഖത്തറും ഫ്രാന്‍സും തമ്മിലുള്ള സഹകരണവും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇമ്മാനുവല്‍ മാക്രോണും ശൈഖ് തമീമും അവലോകനം ചെയ്തു. തുര്‍ക്കിയിലെയും സിറയയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി ആറിന് വടക്കന്‍ സിറിയയിലും തെക്കന്‍ തുര്‍ക്കിയിലും നാശംവിതച്ച ഭൂകമ്പത്തില്‍ മരണം 41000 കവിഞ്ഞു. തുര്‍ക്കിയില്‍ 35418 പേരും സിറിയയില്‍ 5801 പേരും മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്  ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles