Current Date

Search
Close this search box.
Search
Close this search box.

‘നിര്‍ദയമായ അടിച്ചൊതുക്കല്‍’ ഇന്ത്യ അവസാനിപ്പിക്കണം: ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷി പാര്‍ട്ടിയിലെ അംഗം നടത്തിയ പരാമര്‍ശത്തിനെതിരെ തെരുവിലിങ്ങിയ മുസ്‌ലിംകളെ നിര്‍ദയമായി അടിച്ചൊതുക്കുന്നത് ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉന്നത മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന മുസ്‌ലിംകളെ അധികൃതര്‍ തെരഞ്ഞുപിടിച്ചും നിര്‍ദയമായും അടിച്ചൊതുക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്ത്യന്‍ മേധാവി ആകര്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

അമിതമായ സൈനികപ്രയോഗം നടത്തിയും, അനിയന്ത്രിതമായി തടങ്കലില്‍ വെച്ചും, പ്രതികാരപരമായി വീടുപൊളിച്ചും പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നത് അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പൂര്‍ണമായ ലംഘനമാണ് -പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പിയിലെ രണ്ട് അംഗങ്ങള്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരങ്ങളാണ് ഇന്ത്യയിലുടനീളം പ്രതിഷേധിച്ചത്. രാജ്യവ്യാപകമായ നടന്ന പ്രതിഷേധത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ അറസ്സിലാവുകയും ചെയ്തു. ജയിലിലടക്കപ്പെട്ട പ്രതിഷേധക്കാരെ അടിയന്തരവും നിരുപാധികവുമായി മോചിപ്പിക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles