Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി

ഗസ്സ: ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ആഗസ്റ്റ് മാസത്തില്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ മാരകമായ ആക്രമണങ്ങള്‍ക്കിടെ നടന്ന യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ മൂന്ന് പ്രത്യേക ആക്രമണങ്ങളുടെ സാഹചര്യങ്ങള്‍ ആംനസ്റ്റി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും അവസാനമായി ഇസ്രായേല്‍ ഗസ്സക്കെതിരെ നടത്തിയ ആക്രമണം മൂന്ന് ദിവസം മാത്രമായിരുന്നെങ്കിലും, ഉപരോധിക്കപ്പെട്ട ജനങ്ങള്‍ക്ക് പുതിയ ആഘാതവും നാശവും അഴിച്ചുവിടാനത് മതിയായ സമയമായിരുന്നു -ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കാലമര്‍ഡ് പറഞ്ഞു. ഞങ്ങള്‍ പരിശോധിച്ച മൂന്ന് മാരകമായ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളായി അന്വേഷിക്കണം. നിയമവിരുദ്ധമായ ആക്രമണങ്ങള്‍ക്ക് ഇരയായവരും അവരുടെ കുടുംബവും നീതിയും നഷ്ടപരിഹാരവും അര്‍ഹിക്കുന്നവരാണെന്ന് ആഗ്നസ് കാള്‍മാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles