Current Date

Search
Close this search box.
Search
Close this search box.

എസ്.ഐ.ഒ പതാകദിനം ആചരിച്ചു

കോഴിക്കോട്: എസ്.ഐ.ഒ വിന്റെ 34ാം സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പതാക ഉയര്‍ത്തലും പ്രകടനവും നടന്നു. സ്ഥാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വിദ്യാര്‍ഥിഭവനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പതാക ഉയര്‍ത്തി നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ ജില്ലാ പ്രസിഡന്റ് ജില്ലാ സെക്രട്ടറി മാരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കേരളത്തിലെ  അറുന്നൂറിലധികം പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തലും പ്രകടനവും നടന്നു.
എസ്.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ‘നീതിയുടെ വിദ്യാര്‍ഥിപക്ഷത്തോട് ഐക്യപ്പെടുക’ എന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നഹാസ് മാള നിര്‍വഹിച്ചു. രാജ്യത്ത് അറിവുവല്‍ക്കരിക്കപെടുകയും ഭീകരവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും വ്യാജമുദ്രകള്‍ ചാര്‍ത്തപ്പെടുകയും ചെയ്യന്ന യൗവ്വനത്തോടുളള ഐക്യദാര്‍ഢ്യവും കൂടിയാണ് എസ്.ഐ.ഒവിന്റെ കാമ്പയിന്‍ എന്ന് നഹാസ് മാള പറഞ്ഞു. നീതിനിഷേധി ക്കപ്പെടുന്നവര്‍ക്കുവേണ്ടിയുളള പോരാട്ടങ്ങളില്‍ എസ്.ഐ.ഒ നേതൃനിരയില്‍ തന്നെ ഉണ്ടാകുമെന്ന് നഹാസ് മാള അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ നവംമ്പര്‍ 15 വരെയാണ് കാമ്പയിന്‍ കാലയളവ്. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം, സെക്രട്ടറിമാരായ ജുമൈല്‍ പി.പി, സജീര്‍ ടി.സി, അംജദ് അലി ഇ.എം, ഷബീര്‍ കൊടുവള്ളി, ആദില്‍ എ, ശിയാസ് പെരുമാതുറ, തൗഫീഖ് മമ്പാട്, മുജീബ് റഹ്മാന്‍, സി.ടി സുഹൈബ്, ജസീം സുല്‍ത്താന്‍, സ്വാലിഹ് കോട്ടപ്പളളി എന്നിവര്‍ പങ്കെടുത്തു.

Related Articles