Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തരവകുപ്പ് കൊലപ്പെടുത്തിയ ബ്രദര്‍ഹുഡ് നേതാവിനെ കോടതി കുറ്റവിമുക്തനാക്കി

കെയ്‌റോ:  പ്രമുഖ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവും മാര്‍ഗനിര്‍ദേശക സമിതി അംഗവുമായിരുന്ന മുഹമ്മദ് കമാലിനെ ഈജിപ്ത് സൈനിക കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കി. ഈജിപ്തിന്റെ വടക്കു ഭാഗത്തുള്ള ആമിരിയ സൈനിക മേഖല മതിലിനടുത്ത് നടന്ന സ്‌ഫോടന കേസിലാണ് വിധി. ഈ ബ്രദര്‍ഹുഡ് നേതാവിനെ കഴിഞ്ഞ ഒക്ടോബറില്‍ വെടിവെപ്പില്‍ കൊലപ്പെടുത്തിയതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പിടികൂടിയ ശേഷം കൊലപ്പെടുത്തുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തതെന്നാണ് ബ്രദര്‍ഹുഡ് ആരോപിച്ചിരുന്നത്.
അലക്‌സാണ്ടറിയയിലെ സൈനിക കോടതിയാണ് മുഹമ്മദ് കമാലിനെയും നിലവിലെ ഭരണകൂടത്തെ എതിര്‍ക്കുന്ന മറ്റ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. വിധി പ്രസ്താവിക്കുന്ന സമയത്ത് 11 പേര്‍ ഹാജരായിരുന്നു. 2015 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സൈനിക സ്ഥാപനത്തിനും ആയുധശേഖരത്തിനും നേരെ ആക്രമണം നടത്തിയതടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്നത്.

Related Articles