Current Date

Search
Close this search box.
Search
Close this search box.

ഈ ന്യൂസ് ഹവറില്‍ നിങ്ങള്‍ക്കായി വിളമ്പുന്നത് ഗാര്‍ഹിക പീഡന രസായനം

എന്തുമാത്രം പരിതാപകരമാണ് നമ്മുടെ ചാനലുകളുടെ കാര്യങ്ങള്‍ …
ന്യൂസ് അവര്‍ എന്ന ഹുന്ത്രാപ്പി തികച്ചും മനം മടുപ്പിക്കുന്ന ഒന്നായിരിക്കുന്നു..
എന്താണിപ്പോള്‍ ചാനലുകള്ക്ക്  വാര്ത്ത യല്ലാത്തത്..
ന്യുസുകളുടെ പ്രളയത്തില്‍ നമുക്ക് നമ്മെ നഷ്ടപ്പെടുന്നു.. നന്മ കള്‍ നഷ്ടപ്പെടുന്നു…
സ്ത്രീപീഡനം ,പെണ്വാനണിഭം തുടങ്ങിയ വാര്ത്പ്കള്ക്കാ ണത്രെ ന്യൂസ് വാല്യൂ..
മന്ത്രിമാരുടെ വീട്ടില്‌പോളയി അടുക്കളയില്‍ ചെന്നെടുക്കുന്ന ഷോട്ടുകളാണ് നാമിന്ന് ബ്രേക്കിംഗ് ന്യൂസായും എക്‌സ്‌ക്ലൂസീവ് ആയും കണ്ടുകൊണ്ടിരിക്കുന്നത്…
ന്യുസ് അവര്‍ ചര്ച്ചളയില്‍ കുറേ ബുജികളെ വിളിച്ച് വരുത്തി പീഡനങ്ങളുടെ ആത്മീയ ഭൗതികമാനങ്ങളെ കുറിച്ച് വല്ലാതെ ചര്ച്ചി ക്കും..
ശരിക്കും മടുത്തിരിക്കുന്നു.. ന്യൂസ് കാണാന്‍ ദയവ് ചെയ്ത് ഇനിയും നമ്മുടെ വീട്ടിലെ മക്കളെ നിര്ബകന്ധിക്കാതിരിക്കണം.. അവര്‍ കൊച്ചുടിവി തന്നെ കണ്ടിരിക്കട്ടെ..
ന്യൂസ് ചാനല്‍ കാണാന്‍ നിന്നാല്‍ അവര്ക്ക്  കിട്ടുക ഒരിക്കലും നമ്മള്‍ കരുതുന്ന ജനറല്‍ നോളജ് ആയിരിക്കില്ല..
ചാനലുകളുടെ ഈ അധപതനത്തെപ്പറ്റി സുന്ദരമായ ആക്ഷേപ ഹാസ്യത്തില്‍ എഴുതിയിരിക്കുന്നു ഫൈസല്ബാുബു ഊര്ക്ക്ടവ് ബ്ലോഗില്‍ (http://oorkkadavu.blogspot.in)

ബ്ലോഗ് പോസ്റ്റില്‍ നിന്ന്….
നമസ്‌ക്കാരം,ഗാര്ഹി്ക പീഡന രസായന പാചകത്തിലേക്ക് സ്വാഗതം ,
========

ഇന്ന് നമ്മള്‍ വ്യത്യസ്ത മായ ഒരു പാചകമാണ് പരിചയപ്പെടുന്നത് ,
ഇതിലേക്ക് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
ഭാമിനി തങ്കച്ചി  ഒരു ന്യൂസ് ഹവര്‍ ,
മിനിസ്റ്റര്‍ പ്രകാശന്‍  അടി പിടി യോട് കൂടിയത് . നാല് കപ്പ്
ഗോപാല കൃഷ്ണ പിള്ള  ഇണക്കം രണ്ടു കപ്പ്  പിണക്കം ഒരു കപ്പ്
ടി സി ജോര്ജ്ജ്‌ള  ധിക്കാരത്തോടെ അരിഞ്ഞത്  രണ്ടു  കപ്പ് , മാപ്പ് അപേക്ഷിച്ചത്  അര  ടേബിള്‍ സ്പൂണ്‍.
ഉമ്മന്‍ കോശി  തൊലിക്കട്ടിയോടു കൂടിയത്  അര നുള്ള്
ഗാര്ഹിബക പീഡനം, രാജി  ആവശ്യത്തിനു .
ഒളി ക്യാമറ  ഷര്ട്ടി്ല്‍ ഫിക്‌സ് ചെയ്യുന്നത് ഒന്ന്  കിടപ്പറയില്‍ ഘടിപ്പിക്കാവുന്നത്  നാലെണ്ണം
ന്യൂസ് ഹവര്‍  നാല് മണിക്കൂര്‍ ഫ്‌ലാഷ് ന്യൂസോട് കൂടിയത്  അര മണിക്കൂര്‍.
 ബ്രേക്കിംഗ് ന്യൂസ് വലിയ അക്ഷരത്തോട് കൂടിയത്  നാല് കപ്പ്

ഇനി പാചകം ചെയ്യുന്ന വിധം

സമയം അഞ്ചു മിനുട്ട് കഴിഞ്ഞു ,  ഇനി അടച്ചു വെച്ച ചര്ച്ചാ  പാത്രം പതുക്കെ തുറക്കുക , ഇപ്പോള്‍ ചേരുവകള്‍ ഒരു കലാപ കലുഷിത ഗ്രേവി ആയി മാറിയിരിക്കുന്നത്  കാണാം.  ഈ സമയം തൊലിക്കട്ടി കളഞ്ഞ ഉമ്മന്‍ കോശി യെ കൂടി ഇതിലേക്കിടുക. ഇപ്പോള്‍ ഇതെല്ലാം കൂടി ഒരു നല്ല കരിഞ്ഞ മണം വരുന്നത് കാണാം . ഇതിനെ നമ്മള്‍ രാജി മണം എന്ന് പറയുന്നു.  ഇനി അഥവാ രാജി മണം വന്നില്ലേല്‍  ആരും കാണാതെ ഒളിക്യാമറ ഷര്ട്ടി ല്‍ വെച്ച് ഇളക്കുക. ഈ സമയം ന്യൂസ് ഓവനില്‍ ഒരു ബ്രേക്കിംഗ് ന്യൂസ് വലിയ അക്ഷരത്തോട് കൂടിയത്  മിന്നി മറയുന്നത് കാണാം പേടിക്കേണ്ട അത് ഒളി ക്യാമറ എഫക്റ്റ് ആണ് . ദുര്ബ്ല ഹൃദയരും ഗര്ഭി്ണികളും ഇത് കാണാതിരിക്കുകയാവും നല്ലത്. ഇനി നമ്മള്‍ ചേര്ക്കാ ന്‍ പോകുന്നതാണ്  ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്ന ഗാര്ഹിയക പീഡന രസായനം. അതിലേക്കായി കിടപ്പറയില്‍ ഘടിപ്പിച്ച ഒളി ക്യാമറ കൊണ്ടുവന്നു ഒഴിക്കുക, ഇങ്ങിനെ ഒഴിക്കുമ്പോള്‍ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ് . യാതൊരു കാരണവശാലും ഇത് കണ്ണ്‌കൊണ്ട് നേരിട്ട് കാണരുത് .അതിനായി നല്ല ഖദര്‍ മുണ്ടോ ,പരുക്കന്‍ മുണ്ടോ ഉപയോഗിക്കാവുന്നതാണ് .
ഏകദേശം നമ്മുടെ രാഷ്ട്രീയ രസായനം തയ്യാറായിരിക്കുന്നു ,ഇനി വേണ്ടത്  രാജി ലേപനം ഉപയോഗിച്ചു ഗാര്ണിഷഷ്  ചെയ്യുകയാണ്  ,അതിനായി പഴകിയ ആരോപണം,  കൂട്ട രാജി , ഇറങ്ങി പോക്ക്, ഹര്ത്താീല്‍, പണിമുടക്ക് എന്നിവ ചേര്ക്കുആക  . വൈകുന്നോരങ്ങളിലോ ‘മുടുക്കി റിയാലിറ്റി ‘  കാണുന്ന സമയങ്ങളിലോ പ്രധാന ഡിഷ് ആയോ സ്‌നാക്കായോ ഒക്കെ ഇത്  കഴിക്കാവുന്നതാണ്.തീര്ച്ച യായും നിങ്ങളെല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക  , പിന്നെ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കാനുള്ളത് പാചകം കഴിഞ്ഞാലുടന്‍ ന്യൂസ് ഓവന്‍ ഓഫ് ചെയ്യാനോ തല്ലി പൊട്ടിക്കാനോ ശ്രമിക്കരുത് .കാരണം പ്രഫസര്‍ ജമന്തിയും ശാലിനിയും ചെമ്പരത്തി പൂവുമായി നിങ്ങളെ കാത്തിരിക്കുന്നു .   മറ്റൊരു നല്ല ടിഷുമായി  ഇത് വായിച്ചു സമയം പോയവര്‍ തല്ലി കൊന്നില്ലേല്‍ അടുത്തയാഴ്ചയില്‍ വീണ്ടും കാണാം ,നന്ദി നമസ്‌കാരം .
==================
വിപ്ലവം നമ്മെ കാണാത്തതാണോ, നമ്മള്‍ വിപ്ലവത്തെ കാണാത്തതാണോ എന്ന് ചോദിക്കുന്നു എന്‍ പ്രഭാകരന്‍ ഒളിച്ചുകളി എന്ന കവിതയില്‍ ( ittittippullu.blogspot.in)

ഒളിച്ചുകളി

വിപ്ലവവും ഞങ്ങളും തമ്മില്‍
നെടുനാളായിഒളിച്ചുകളിക്കുകയായിരുന്നു
വന്നു വന്ന് കളി കാര്യമായിരിക്കുന്നു..
ഞങ്ങള്‍ നൂറെണ്ണിക്കഴിഞ്ഞപ്പോള്‍
ആയില്ല ആയില്ല എന്ന് വിപ്ലവം പറഞ്ഞു..
ആയോ ആയോ എന്ന് ചോദിച്ചായി പിന്നത്തെ എണ്ണല്‍..
ആയില്ല ആയില്ല എന്ന പറച്ചില്‍ പലവട്ടം കേട്ടിരുന്നു..
ഇപ്പോള്‍ കണ്ണ് തുറന്ന് നാലു ചുറ്റിലും തിരയുന്നു..
കാണാനില്ല, ഏത് മുക്കിലും മറവിലും കാണാനില്ല..
ഒരു സംശയം ബാക്കിയാവുന്നു..
ഞങ്ങള്‍ വിപ്ലവത്തെ കാണാഞ്ഞ് വേവലാതിപ്പെടുംപോലെ
വിപ്ലവം ഞങ്ങളെ കാണാഞ്ഞും
വെപ്രാളപ്പെടുന്നുണ്ടാവുമോ….
 ===========
ഹാരിസ് എടവനയുടെ ഒരു സ്റ്റാറ്റസ് (അതോ കവിതയോ) സുന്ദരമായിരുന്നു..

Haris Edavana

‘മതിലുകൊണ്ട് വീടു മറഞ്ഞു പോയി
അയല്ക്കാ രാ
വീട് ഫെയ്‌സ്ബുക്കിലുണ്ട്
ഞാനും എന്റെ ചിരിയുമുണ്ട്
=================

ആര്യാടനെ തോല്പ്പി ച്ച ആണ്കു്ട്ടിയെ കണ്ടിട്ടുണ്ടോ…
പവര്‌ക്കെട്ട് നേരത്ത് തലയില്‍ ടോര്ച്ച്  കെട്ടി പഠിക്കുകയാണ് കക്ഷി..
പവര്‌ക്കെട്ട് കൊണ്ടൊന്നും ചന്തൂനെ തോല്പ്പി ക്കാനാവില്ല മക്കളേ…
ഫേസ്ബുക്കില്‍ വല്ലാതെ ഷെയര്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം..

Related Articles