Current Date

Search
Close this search box.
Search
Close this search box.

Reading Room

തടവറക്കുള്ളിലെ നോമ്പുകാലം

നിയമം നിയമത്തിന്റെ വഴിയേ പോകുമ്പോള്‍ ഒരുപാട് നിരപരാധികള്‍ക്ക് തടവറക്കുള്ളില്‍ കാലം കഴിക്കേണ്ട ദുരവസ്ഥ നമ്മുടെ ഭരണസംവിധാനത്തിന്റെ മറവില്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. മോഹങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളും ആരാധനകളും ആഘോഷങ്ങളും തടവിലാക്കപ്പെട്ടവരാണവര്‍. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരെ കുറ്റവാളികളാക്കിയവര്‍ തന്നെ നിരപരാധിയെന്നു പറഞ്ഞു വിടും. പഠനവും ജോലിയും കുടുംബവും കുട്ടികളും ഒക്കെ നഷ്ടപ്പെട്ട യുവത്വം ഇങ്ങനെ നമുക്കൊരുപാടുണ്ട്. അവരിലൊരാളാണ് ഹുബ്ലി സ്‌ഫോടനക്കുറ്റം ആരോപിച്ച് 7വര്‍ഷം ജയിലടച്ചതിനുശേഷം നിരപരാധിത്വം ബോധ്യപ്പെട്ട് വിട്ടയക്കപ്പെട്ട യഹ്‌യ കമ്മുക്കുട്ടി.

യഹ്‌യ കമ്മുക്കുട്ടിയുടെ തടവുകാല നോമ്പനുഭവങ്ങളുമായാണ് ആരാമം ജൂലൈ 2015 ലക്കം 4 ‘തടവറക്കുള്ളിലെ നോമ്പുകാലം’ വായനക്കാരുടെ കൈകളിലേക്കെത്തുന്നത്.
കൂടാതെ തലമുറകള്‍ക്കപ്പുറം ആഘോഷിക്കപ്പെട്ട പെരുന്നാള്‍ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് കഴിഞ്ഞുപോയ ഗതകാല പെരുന്നാള്‍ അനുഭവങ്ങളിലേക്ക് എത്തിക്കുന്നു ‘പെരുന്നാള്‍ പെരുമയുടെ ത്രികാലഭേദങ്ങള്‍’ എന്ന പി.ടി കുഞ്ഞാലിയുടെ ലേഖനവും ‘മക്കയിലെ റമദാന്‍’ എന്ന എം റഷീദുദ്ദീന്റെ സൗദി അറേബ്യയുടെ വെളുത്ത സ്വച്ഛമായ മണല്‍പ്പരപ്പുകള്‍ പിന്നിട്ട് നോമ്പുകാലത്ത് നടത്തിയ ഉറ യാത്രകളുടെ ഓര്‍കള്‍ പങ്കുവെക്കുന്ന ലേഖനവും ഈ ലക്കം (ജൂലൈ) ആരാമം മാസികയുടെതായുണ്ട്.

ട്രെയിനിലെ നോമ്പുതുറ
പകലില്‍ നോമ്പനുഷ്ഠിക്കുന്ന നമുക്ക് നോമ്പു തുറക്കേണ്ട സമയമായാല്‍ അതിനുള്ള എല്ലാ വിഭവങ്ങളും മുന്നിലെത്തുന്നുണ്ട്. പകലിന്റെ പട്ടിണിയെ മാത്രമേ നാം അറിയുന്നുള്ളൂ. എന്നാല്‍ ദാരിദ്ര്യത്തിന്റെ എല്ലാ ദൈനതയോടും കൂടി നോമ്പിന്റെ പരിശുദ്ധ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നവര്‍ ഒത്തിരി നമ്മുടെ ചുറ്റുമുണ്ട്. ഉത്തരേന്ത്യയുടെ ദൈന്യ റമദാനിനെ നമുക്കുമുമ്പില്‍ വരച്ചുകാട്ടുകയാണ് പ്രബോധനം വാരിക 2015 ലക്കം 6 ലൂടെ ‘ഉത്തരേന്ത്യയിലെ നോമ്പുകാലങ്ങള്‍’ എന്ന ലേഖനത്തിലൂടെ  നജീബ് കുറ്റിപ്പുറം. ഇത്തം ദുരിതങ്ങളിലൂടെ കടന്നുപോകുന്ന വരുടെ വായനാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. പട്ടിണിയിടെ സകല പൊരുളും അറുയുന്ന എന്നാല്‍ റമദാനിന്റെ  പൊരുളറിയാത്ത ദല്‍ഹി നോമ്പനുഭവത്തെക്കുറിച്ച അറിവാണ് ‘നോമ്പുതുറക്കുള്ളതെല്ലാം വാങ്ങിവെച്ച് നോമ്പിന് നിയ്യത്ത വെക്കാത്ത ചിലര്‍’ എന്ന അതേ ലക്കം ലേഖനത്തിലൂടെ അജ്മല്‍ മമ്പാട് പറഞ്ഞുവെക്കുന്നത്.

ജനം എങ്ങനെ പരാജയപ്പെട്ടു?
രാജ്യം അഭീമുഖീമുഖീകരിച്ച എറ്റവും വലിയ രാഷ്ടരീയ പ്രതിസന്ധിയാണ് അടിയന്തിരാവസ്ഥ. ഈ അടിയന്തരാവസ്ഥയുടെ ഇരകളായി മാറിയത് പൗരവിഭാഗങ്ങല്‍ മാത്രമല്ല, അവരുമായി ബന്ധപ്പെട്ട എല്ലാ ജന്ാധിപത്യസംവിധാനങ്ങള്‍ക്കുമേലും ഇന്ദിരാ ഭരണത്തില്‍ കൂച്ചുവിലങ്ങുകള്‍ വീണിരുന്നു. പക്ഷേ അടിയന്തരാവസ്ഥക്കുശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ഗ്രസ്സിനെതിരെ വോട്ടുകള്‍ വീണപ്പോള്‍ എന്തുകൊണ്ടു രാഷ്ട്രീയ പ്രബുദ്ധമെന്നു പേരുകേട്ട കേരളത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ വിധിതീര്‍പ്പുണ്ടായി എന്നന്വേഷിക്കുന്ന രാഷ്ട്ീയ ലേഖനമാണ് ആര്‍.കെ ബിജുരാജിന്റെ ‘ജനം എങ്ങനെ പരാജയപ്പെട്ടു’ എന്ന ലേഖനം. ഉത്തര്‍ പ്രദേശിലേയും ബീഹാറിലെയും രാജസ്ഥാനിലെയും ഏഴകള്‍ മനുഷ്യാന്തസ്സിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി പാറപോലെ ഉറച്ചുനിന്നപ്പോള്‍ മലയാളി അവന്റെ തനി നിറം കാട്ടി എന്നുപറയുന്ന ലേഖനം അന്നത്തെ കേരള രാഷ്ട്രീയ സമവാക്യങ്ങളെ തുറന്നുകാണിക്കുകയാണ്.

Related Articles