ഗസ്സ സിറ്റി: മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗില്‍ നിന്നും 100 മില്യണിന്റെ സഹായം തേടി ഫലസ്തീന്. ഈജിപ്തിലെ ഫലസ്തീന് അംബാസിഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ദിയാബ് അല്‍ ലൂഹ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേലുമായുള്ള വരുമാനം തടസ്സപ്പെട്ടതിനാല്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലോണെടുക്കാന്‍ ഫലസ്തീനെ പ്രേരിപ്പിച്ചത്.
ഇതു സംബന്ധിച്ച അപേക്ഷ അറബ് ലീഗിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും ലൂഹിനെ ഉദ്ധരിച്ച് വോയിസ് ഓഫ് ഫലസ്തീന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍, അമേരിക്കന്‍ പദ്ധതികളെ അഭിമുഖീകരിക്കുന്നതില്‍ പലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ ഉത്തരവാദിത്തം അറബ് രാജ്യങ്ങള്‍ക്കാണെന്നും ആവശ്യമായ സാമ്പത്തിക സഹായം എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.