ജനീവ: ആഭ്യന്തര സംഘര്‍ഷം മാറ്റമില്ലാതെ തുടരുന്ന ലിബിയയില്‍ യുദ്ധ മുന്നണിയിലുള്ളവരുമായി ജനീവയില്‍ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. യു.എന്നിന്റെ നേതൃത്വത്തില്‍ ജനീവയില്‍ വെച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച തീരുമാനമാകാത്തതിനാല്‍ രണ്ടാം ഘട്ട ചര്‍ച്ച ഫെബ്രുവരി 18ന് നടക്കുമെന്ന് യു.എന്‍ വക്താവ് ്റിയിച്ചു.
യു.എന്‍ അംഗീകരിച്ച ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഇവര്‍ക്കെതിരെ പോരാട്ടം നടത്തുന്ന കിഴക്കന്‍ ട്രിപ്പോളി ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്റെ പ്രതിനിധികളും തമ്മിലാണ് സമാധാന ചര്‍ച്ച നടത്തിയത്.