Views

കോണ്‍ഗ്രസും മുസ്‌ലിം പാര്‍ട്ടി ഇമേജും

എ.കെ ആന്റണിയുടെ കമ്മിറ്റിയുടെ കാലം തൊട്ടേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന്റെ കാരണമായി പറഞ്ഞത് കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനമാണ് എന്നായിരുന്നു. 133 വര്‍ഷം പഴക്കമുള്ള രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു നയം രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ മുസ്‌ലിം പ്രീണനം എന്നുള്ളത് അവരുടെ മേല്‍ കെട്ടിവെക്കാനും തുടങ്ങി. രാഹുലിന്റെ പിതാവായ രാജീവ് ഗാന്ധിക്കും ഇത്തരം വിഷയങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഷാ ബാനു എന്ന മുസ്‌ലിം സ്ത്രീയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ടും ബാബരി മസ്ജിദ് വിഷയത്തിലും അദ്ദേഹത്തിന് സ്ഥിരതയില്ലാത്ത നയമായിരുന്നു ഉണ്ടായിരുന്നത്.

രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നതിന് മതങ്ങള്‍ തടസ്സമല്ല. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ സീറ്റുകള്‍ വര്‍ധിക്കുകയാണുണ്ടായിരുന്നത്. അന്ന് രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്റെ വാക്കുകളാണിത്.

സോഷ്യലിസ്റ്റിക് നയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമേറ്റുവാങ്ങിയത്. സോണിയ ഗാന്ധി ക്രിപ്‌റ്റോ കമ്യൂണിസ്റ്റ് അംഗങ്ങളടങ്ങിയ ദേശീയ സാമ്പത്തിക പരിഷ്‌കരണ ഉപദേശക സമിതിയുടെ നയങ്ങള്‍ പിന്തുടര്‍ന്നതെല്ലാം ഇതിനു കാരണമായി. അക്കാലത്ത് സാമ്പത്തിക രംഗം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയി.

തങ്ങളുടെ സമുദായം ആവശ്യപ്പെടുന്നതെന്താണെന്നറിയാന്‍ രാഹുല്‍ ഗാന്ധി മുസ്‌ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയില്ല. മുസ്ലിംകളുടെ സുരക്ഷിതത്വ ബോധം ചോദ്യം ചെയ്തിരുന്ന സമയമായിരുന്നു അത്. മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന സംഘത്തെ മാലയിട്ട് സ്വീകരിച്ചയാള്‍ കേന്ദ്രത്തില്‍ മന്ത്രിയായി എത്തി. ഇതൊക്കെയായിരുന്നു അന്നത്തെ അരക്ഷിതാവസ്ഥക്ക് കാരണം.
യു.പി.എ സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ മൂലമാണ് 2014ല്‍ മന്‍മോഹനെ താഴെയിറക്കി മോദി അധികാരം ഏറ്റെടുത്തത്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിരുന്നെന്ന് പിന്നീട് അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.

വികസന വികാര ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോഴും മതേതരത്വ നയം പിന്തുടരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റി. ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച സോഷ്യലിസം ഉപേക്ഷിക്കുകയും അത് സംരക്ഷിക്കുകയും ചെയ്തില്ല. കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടി എന്ന സ്വത്വം കൈവരിച്ചാല്‍ മതേതര നയങ്ങള്‍ അത് ദുരുപയോഗം ചെയ്‌തേക്കുമെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്.

ജനസംഖ്യയില്‍ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ മൂല്യം രാജ്യത്ത് വളരെ വലുതാണ്. ഇന്ത്യയിലെ കല,വാസ്തുശില്‍പ,പാചക കല,സംസ്‌കാരം എന്നീ മേഖലകളിലെല്ലാം മുസ്‌ലിംകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുന്നോട്ടുള്ള കുതിപ്പില്‍ ഇത് ഏറെ സഹായകരമായിട്ടുണ്ട്. 1970ല്‍ എം.എസ് സാത്യു നിര്‍മിച്ച ‘ഗ്രാം ഹവ’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.

മുസ്‌ലിം സമുദായത്തെ മുന്‍ധാരണയോടു കൂടിയും താടിവെച്ച മൗലവിമാരാണെന്ന തരത്തിലും നോക്കിക്കണ്ടു എന്നതാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റ്. കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്ന വിമര്‍ശനം ബി.ജെ.പി കാര്യമായി മുതലെടുത്തു. ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് അവരുടെ മതേതര നയം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പ്രീതിക്കു വേണ്ടി നിലകൊള്ളാത്തതല്ല മതേതരത്വം. എന്നാല്‍, രാജ്യത്ത് അവര്‍ക്ക് ഒരു ആദരവും ബഹുമാനവും നല്‍കാന്‍ കോണ്‍ഗ്രസ് തയാറാകണം.

Facebook Comments
Related Articles

One Comment

Leave a Reply

Your email address will not be published.

Check Also

Close
Close
Close