Current Date

Search
Close this search box.
Search
Close this search box.

യുദ്ധം മടുത്തു, സമാധാനമാണ് ഞങ്ങള്‍ക്ക് വേണ്ടത്‌

 

അധികാരത്തിനും പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും വേണ്ടിയുള്ള ഏതൊരു യുദ്ധത്തിലും അതിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്.  ദുര്‍ഘടമായ പാതയിലെ പഴകി ജീര്‍ണ്ണിച്ചതും   പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടടത്തില്‍ തയ്യല്‍ മെഷിനുമുന്നില്‍ കൂനിക്കൂടിയിരിക്കുന്ന അഞ്ചുമക്കളുടെ മാതാവായ അമല്‍ പറഞ്ഞതും അതുതന്നെ. അഴുക്കുപിടിച്ച  ആ തുന്നല്‍കടയില്‍ മിക്കവാറും ഇരുട്ടാണ്. ചുറ്റുപാടുമുള്ള എല്ലാ അയല്‍ക്കാരുടെയും ജീവിതങ്ങളും കുറ്റകൃത്യങ്ങളാലും വിലക്കയറ്റത്തിനാലും പൊറുതിമുട്ടിയിരിക്കുകയാണ്. ‘എന്നും വെടിയൊച്ച മാത്രമേ കേള്‍ക്കാനുള്ളൂ. ഞങ്ങള്‍ ക്ഷീണിതരുമാണ്’  2011ലെ മുഅമ്മര്‍ഖദ്ദാഫിയെ പുറത്താക്കുന്നതിനു മുമ്പുള്ള ഗതകാല സമരണകള്‍ അയവിറക്കിക്കൊണ്ട് അമല്‍ പറഞ്ഞു. മുമ്പുള്ള രണ്ടു സര്‍ക്കാറുകളും അധികാരത്തിനും രാജ്യം പിടിച്ചടക്കുന്നതിനും എണ്ണ സമ്പത്ത് കൈക്കലാക്കുന്നതിനും  ഉള്ള വടംവലിയിലായിരുന്നു മത്സരിച്ചിരുന്നത്. യു.എന്നിന്റെ ജനീവാ സമാധാന കരാര്‍ ലംഘിച്ചുകൊണ്ടായിരുന്നു ഇത് ചെയ്തിരുന്നത്.’ രാജ്യത്തിനങ്ങോളമുള്ള സാധാരണക്കാരയ ആളുകളുടെ സ്ഥിതി ഇതുതന്നെയാണ്. ‘ഞാന്‍ വളരെ സന്തോഷവതിയാകുമായിരുന്നു. രണ്ടാളും ഒന്നിക്കുമായിരുന്നെങ്കില്‍  പക്ഷേ അവര്‍ക്ക്  വേണ്ടത് അധികാരവും പണവും രാജ്യവുമാണ്. അതുകൊണ്ട് ഇത് യുദ്ധംകൊണ്ടേ പരിഹരിക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.’

ലിബിയന്‍ ഗവണ്‍മെന്‍ും ഇസ്‌ലാമിക് ഗ്രൂപ്പുമായുള്ള യുദ്ധത്തില്‍ ലിബിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണമായ ബംഗാസിയില്‍ മാത്രം മൂന്നുമാസം കൊണ്ട് അറുന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഒരു  മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞത്. എപ്പോഴും തിങ്ങിനിറഞ്ഞ ട്രിപ്പോളിയിലെ ഡൗണ്‍ടൗണിലെ കോറിന്താ ഹോട്ടലില്‍ സംഘര്‍ഷം കാരണം ഇപ്പോള്‍  വിരലിലെണ്ണാവുന്ന ആളുകളേ സന്ദര്‍ശകരായി എത്തുന്നുള്ളൂ. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇസ്‌ലാമിക ആന്റ് ലവന്റ് (ഐ.എസ്.എല്‍) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റുടുത്തിട്ടുണ്ട്. ട്രിപ്പോളിയിലെ ലിബിയ ഡൗണ്‍ എന്ന സംഘടന ഗദ്ദാഫി അനുകൂലികള്‍ക്ക് പകരം മുന്‍ജനറല്‍ ഖലീഫ ഹഫ്തറിന്റെ ഓപ്പറേഷന്‍ ഡിഗ്‌നിറ്റി എന്ന ഗ്രൂപ്പിനെയാണ് കുറ്റപ്പെടുത്തിയത്. 2011 മുതല്‍ ലിബിയ ഭയങ്കര കുഴപ്പങ്ങളിലേക്ക് പതിക്കുകയായിരുന്നു. അടുത്തിടെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു. പ്രധാനമന്ത്രി ഉമര്‍അല്‍ഹസ്സിയുടെ ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ്സും (ജി.എന്‍.സി) ലിബിയന്‍ ഡൗണ്‍ എന്ന ഗ്രൂപ്പും മുമ്പ് നാടുകടത്തിയ പ്രധാനമന്ത്രി അബ്ദുല്ല അല്‍ഥാനിയുടെ ഡിഗ്നിറ്റി ഫോഴ്‌സും നിരന്തര സംഘര്‍ഷത്തിലാണ്. ഇവര്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പലപ്പോഴും ലംഘിക്കപ്പെട്ടു. യുനൈറ്റഡ് നാഷന്‍സിന്റെ റെഫ്യൂജി  ഏജന്‍സിയുടെ കണക്കുപ്രകാരം  ലിബിയയുടെ കിഴക്കുഭാഗത്തുള്ള ബംഗാസിയിലും തെക്കുഭാഗത്തുളള  ഉബാരി എന്ന പട്ടണത്തിലും മാത്രമായി 4 ലക്ഷത്തോളം പേര്‍ വീടുവിട്ട് പാലായനം ചെയ്തിട്ടുണ്ട്.

ദിവസം 3 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചിരുന്ന ലിബിയയിലെ സഹാറ ഓയില്‍ ഫീല്‍ഡില്‍  ഇന്ന് എണ്ണയുല്‍പ്പാദനം നടക്കുന്നില്ല. സായുധഗ്രൂപ്പുകള്‍ അന്യോനം എണ്ണശുദ്ധീകരണ ശാലകളും പൈപ്പുകളും തകര്‍ക്കാറുണ്ട്. കഴിഞ്ഞ ഉഷ്ണകാലത്താണ് ട്രിപ്പോളി എയര്‍പ്പോര്‍ട്ട് സിന്‍ഡ്യയില്‍ നിന്ന് മിസ്ത്രാ മിലീഷ്യാ ഗ്രൂപ്പ് പിടിച്ചടക്കിയത്.  ലിബിയ ഡൗണും ഓപറേഷന്‍ ഡിഗ്‌നിററിയും തമ്മിലുള്ള പോരാട്ടം പടിഞ്ഞാറു ഭാഗത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ചെറിയ ചെറിയ ഗ്രൂപ്പുകള്‍ക്കും സായുധപോരാട്ടത്തിനായി മുന്നോട്ടുവരാനുള്ള ആക്കം കൂടി. സര്‍ക്കാര്‍ കനത്ത സബ്‌സിഡി നല്‍കിയിട്ടും കടുത്ത ഇന്ധനക്ഷാമം ഉള്ളതിനാല്‍ പെട്രോള്‍ പമ്പുകള്‍ വളരെ അപൂര്‍വ്വമായേ തുറക്കാറുള്ളൂ. 0.15 ലിബിയന്‍ ദീനാറാണ് ലിറ്ററൊന്നിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. മരുഭൂമിയിലെ ഉള്‍നാടന്‍  പ്രദേശമായ മര്‍സൂക്ക്, ഗാട്ട് എന്നീ പ്രദേശങ്ങളില്‍ കരിഞ്ചന്തയില്‍ ഏഴിരട്ടിയോളം വിലക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ഇതുമൂലം ചരക്കുകൂലിയും നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള വിലയും വര്‍ധിച്ചു. എവിടെയും വൈദ്യുതിയോ ഗതാഗത സംവിധാനമോ യാതൊരുവിധ സുരക്ഷിതത്വമോ ഇല്ലെന്നാണ് അള്‍ജീരിയന്‍ അതിര്‍ത്തിയിലെ തുറാഗ് സമുദായ നേതാവായ അബ്ദുല്ല ഉമര്‍ ഉസ്മാന്‍ പറയുന്നത്. വിപ്ലവാനന്തരം ലിബിയയുടെ പെട്രോള്‍ ഉല്‍പാദനം ഒരുദിവസം 1.6 മില്ല്യന്‍ കൂടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 3 ലക്ഷത്തി 30,000 ബി.പി.ടി ആയി ചുറ്റിത്തിരിയുകയാണ്. 70 ശതമാനം ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് ഇറക്കുമതി ചെയ്യപ്പെടുകയാണ്. 34.1 ബില്യന്‍ വരുമാനം ഉണ്ടായിരുന്നിടത്ത് 15.5 ആയി കുറഞ്ഞതായി സെന്റര്‍ ബാങ്ക് ഓഫ് ലിബിയ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പെട്രോളിനും ഭക്ഷ്യധാന്യങ്ങള്‍ക്കും ഉളള സബ്‌സിഡി ഗവണ്‍മെന്റ് വെട്ടിക്കുറച്ചു. ഇത് എല്ലാവിധേനയും ജനങ്ങളെ ദുരുതത്തിലാക്കി. ജീവിതോപാധിക്ക് ഗവണ്‍മെന്റിനെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ വലിയൊരു വിഭാഗത്തിന് വലിയൊരു അടിയായിരുന്നു ഈ തീരുമാനം. പല സ്ഥാപനങ്ങളും ജോലിക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതായി. ബാങ്കിനു മുന്നില്‍ പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ തിരക്കായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ചില ഗോത്രങ്ങല്‍ക്ക് പണം നല്ലപോലെ കിട്ടന്നുമുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ ട്രിപ്പോളി തുറമുഖത്തിനടുത്തുള്ള സെന്‍്ര്രടല്‍ ബാങ്ക് ്പരിസരത്തെ സ്വര്‍ണത്തിന്റെയും പണം കൈമാറ്റ കച്ചവടക്കാരുടെയും ഷോപ്പുകള്‍ പൂട്ടി.

‘സത്യം പറഞ്ഞാല്‍ എനിക്ക് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതില്‍ ആശങ്കയുണ്ട്’ കറന്‍സി കച്ചവടക്കാരനായ മുസ്തഫാ ബാദല്‍ തന്റെ മനോഗതി പങ്കുവെക്കുന്നു. എന്നാല്‍ ജനങ്ങളാകെ ബാങ്കില്‍ നിന്നും പണം മാറ്റി കഴിഞ്ഞാല്‍ അവ കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ ആ തീരുമാനം അവര്‍ മാറ്റുന്നു അതിനാല്‍ ബാങ്ക് പ്രവര്‍ത്തനം നടന്നുപോകുന്നു.

സ്വര്‍ണ്ണക്കടയില്‍ ജോലിചെയ്യുന്ന 22 വയസ്സുള്ള അലി നെഫറ്റി എന്ന ട്രിപ്പോളി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെ അഭിപ്രായത്തില്‍ സ്വര്‍ണ വ്യാപാരം ഇപ്പോള്‍ മന്ദഗതിയിലാണെന്നാണ്. കല്ല്യാണങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്ന പരമ്പരാഗതമായ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് അവന്റെ അഭിപ്രായം. ‘രണ്ടുകൂട്ടര്‍ക്കും അധികാരം നിലനിര്‍ത്തണം അതിനായി അവര്‍ യുദ്ധം ചെയ്യുന്നു. ‘ഞാന്‍ ജോലിക്ക് പോയി പണമുണ്ടാക്കി വിദേശത്തു പോകും. എന്റെ ചങ്ങാതിമാരില്‍ പലരും വിദേശത്തു പോകാന്‍ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ക്ക് ഈ യുദ്ധം കൊണ്ട് മടുത്തു. ഈ യുദ്ധങ്ങള്‍ക്കൊണ്ട് ഇവിടെ എല്ലാം കുഴപ്പമാണ്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവവും സുരക്ഷിതത്വവുമാണ്.’ അവന്‍ മനസ്സു തുറന്നു.

അവലംബം അല്‍ജസീറ
മൊഴിമാറ്റം: ഫൗസിയ ഷംസ്‌

Related Articles