Current Date

Search
Close this search box.
Search
Close this search box.

ക്വലാലംപൂര്‍ കോണ്‍ഫറന്‍സ്: വസ്തുതയും യാഥാര്‍ഥ്യവും

കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനും ഇരുപത്തിയൊന്നിനുമിടയില്‍ മലേഷ്യന്‍ തലസ്ഥാനത്ത് ‘രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ വികസനത്തിന്റെ പങ്ക്’ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രക്ഷകര്‍തൃത്വത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞ നാല് കോണ്‍ഫറന്‍സുകള്‍ക്ക് ശേഷം ക്വലാലപൂര്‍ ഫോറം ഫോര്‍ തോട്ട് എന്‍ഡ് സിവിലൈസേഷന്‍ (Kuala lumpur smmmit for thought and civilization) സംഘടിപ്പിക്കുന്ന അഞ്ചമാത്തെ കോണ്‍ഫറന്‍സാണിത്. എന്നാല്‍, അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത മഹാതീര്‍ മുഹമ്മദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ പ്രാവിശ്യം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുപ്പെടുന്നത്. ശക്തമായ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചാണ് അദ്ദേഹം രാഷ്ട്രത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈ ഉച്ചകോടിയില്‍ പങ്കുകൊള്ളുന്നതിനായി മുസ്‌ലിം രാഷ്ട്രങ്ങളിലെ നേതാക്കളെ മഹാതീര്‍ മുഹമ്മദ് ക്ഷണിച്ചതിലൂടെ രാഷ്ട്രീയമായ വലിയ പ്രധാന്യമാണ് ഈ ഫോറത്തിന് അദ്ദേഹം നല്‍കുന്നത്. കൂടാതെ, മുന്‍ കഴിഞ്ഞ കോണ്‍ഫറന്‍സുകളില്‍ സംബന്ധിച്ചതുപോലെ ഈ കോണ്‍ഫറന്‍സിലും ഇസ്‌ലാമിക ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ചിന്തകന്മാരും, ഗവേഷകരും, പണ്ഡിതന്മാരും സന്നിഹിതരായി. ഏകദേശം 450 പേരാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. അഞ്ചാമത് നടക്കുന്ന ഈ കോണ്‍ഫറന്‍സിലേക്ക് ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ നേതാക്കളെ മലേഷ്യന്‍ പ്രധാനമന്ത്രി ക്ഷണിച്ചതിലൂടെ തുര്‍ക്കി, ഇന്തോനേഷ്യ, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ഒരുമിപ്പിക്കുവാന്‍ കഴിയുകയാണ്. ആകയാല്‍ അഞ്ചാമതായി നടത്തപ്പെട്ട ഈ കോണ്‍ഫറന്‍സ് ഇസ്‌ലാമിക ലോകത്തെയും, പാശ്ചാത്യ നാടുകളിലെയും മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകുന്നതിനുള്ള ചാലകശക്തിയായി മാറുകയാണ്.

തീവ്രവാദം കാരണമായി മതം കളങ്കപ്പെടുകയും, മുസ് ലിംകള്‍ രാഷ്ട്രത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും, ഭൂരിഭാഗം ഇസ്‌ലാമിക രാഷ്ട്രങ്ങളിലും പതിതാവസ്ഥ തുടരുകയും ചെയ്യുകയെന്നതാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അതിഥികള്‍ മുസ്‌ലിം പ്രശ്‌നത്തെ സംക്ഷേപിച്ചുകൊണ്ട് പറഞ്ഞത്. ഇൗ കോണ്‍ഫറണ്‍സിന്റെ തലവാചകം പ്രധാനമായും വികസനത്തെയും, രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സംബന്ധിച്ചുള്ളതാണ്. സമാധാനം- പ്രതിരോധം, നിര്‍ഭയത്വം- നീതി- സ്വാതന്ത്ര്യം, സംസ്‌കാരം- സ്വത്വം, വിവേകപൂര്‍ണമായ ഭരണം- സമഗ്രത, വികസനം പരമാധികാരം, സാങ്കേതികവിദ്യ- ഇ-ഗവണ്‍മെന്റ്, കച്ചവടം- നഷേപം തുടങ്ങിയ ഏഴ് പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചര്‍ച്ച പുരോഗമിച്ചത്.

വൈരുദ്ധ്യപൂര്‍ണമായ രണ്ട് വിശകലനം:

കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനം വന്നതുമുതല്‍ വൈരുദ്ധ്യമായ രണ്ട് അഭിപ്രായവും വിലയിരുത്തലുകളുമാണ് അന്തരീക്ഷത്തില്‍ മുഖരിതമായിരുന്നത്. ഒന്ന്: ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള പുതിയ ഘട്ടത്തിന്റെ തുടക്കം. രണ്ട്: മുഴുവന്‍ മുസ്‌ലിം രാഷ്ട്രങ്ങളെയും അല്ലെങ്കില്‍ ഭൂരിപക്ഷം മുസ്‌ലിം രാഷ്ട്രങ്ങളെയും ഒരുമിപ്പിച്ചുനിര്‍ത്തുന്ന ‘ഇസ്‌ലാമിക സഹകരണ സംഘടന’ (Organisation of Islamic Cooperation) എന്നതിന് ബദല്‍ സൃഷ്ടിക്കാനുള്ള ശ്രമമായിട്ടാണ് മറ്റൊരു വിഭാഗം ഇതിനെ വിലിയിരുത്തുന്നത്. എന്നാല്‍ ഈ ഉച്ചകോടിയും, അതിന്റെ ഫലങ്ങളും തെളിയിക്കുന്നത് ഈ രണ്ട് വീക്ഷണങ്ങളും പൂര്‍ണാര്‍ഥത്തില്‍ ശരിയല്ലെന്നും, അതിരുകടന്ന വിലയിരുത്തലാണ് എന്നതാണ്. ലോക ഇസ്‌ലാമിന്റെ നാനാവിധമുള്ള ആഴമേറിയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഈ ഉച്ചകോടി വാദിച്ചിട്ടില്ല. എന്നാല്‍, മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളും ചര്‍ച്ചചെയ്യുകയും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഫറന്‍സ് വ്യക്തമാക്കുന്നത്. കൂടാതെ, ഇസ്‌ലാമിക സഹകരണ സംഘടന (Organisation of Islamic Cooperation), അറബ് ലീഗ് (Arab League ) എന്നിവ പോലെ നിലനില്‍ക്കുന്ന സംഘടനാ സ്ഥാപനങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ കോണ്‍ഫറന്‍സെന്നും അവകാശപ്പെടുന്നില്ല. മറിച്ച്, രാജ്യന്തര അജണ്ടകളില്‍ നിന്ന് ഭിന്നമായി വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ വ്യത്യസ്ത രാഷ്ട്രങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കൂടാതെ, പൊതുവായി മുസ്‌ലിം ലോകത്തും, മറ്റു മുസ്‌ലിം നാടുകളിലും നിലനില്‍ക്കുന്ന പ്രശനങ്ങളെ അഭിമുഖീകരിക്കുകയുമാണ്.

ഒരുപക്ഷേ, തുടക്കത്തില്‍ ക്ഷണിക്കപ്പെട്ട അഞ്ച് രാഷ്ട്രങ്ങളെ (തുര്‍ക്കി, ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്താന്‍, മലേഷ്യ) തെരഞ്ഞെടുത്തതിന്റെ കാരണം ഈയിടെ അവര്‍ക്കിടിയുലുണ്ടായ വിവിധങ്ങളായ സഹകരണ നടപടികളായിരിക്കാം. ഉദാഹരമായി, തുര്‍ക്കിക്കും ഖത്തറിനുമിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സഹകരണം, അല്ലെങ്കില്‍ മലേഷ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി മുസ്‌ലിംകള്‍ക്കെതിരായി പാശ്ചാത്യനാടുകളില്‍ നടക്കുന്ന ഇസ്‌ലാമോഫോബിയയും, മുസ്‌ലിം വിദ്വേഷവും തടയുന്നതിനായിട്ടുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ തുടക്കം. എന്നിരുന്നാലും, മലേഷ്യന്‍ ഉച്ചകോടി ഒരു രാജ്യത്തെയും മാറ്റിനിര്‍ത്തുന്നില്ല. ഇവകൂടാതെ മറ്റു രാഷ്ട്രങ്ങളും മലേഷ്യന്‍ ഉച്ചകോടിയില്‍ പങ്കുകൊള്ളുന്നതിനായി ക്ഷണിക്കപ്പെട്ടിരുന്നു. ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ഈ ഉച്ചകോടിയുടെ ഭാഗമാകാവാന്‍ കഴുയുന്നതാണ്; അത് എല്ലാ രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തിരുന്നു. ഈ ഉച്ചകോടി വലിയ പ്രചരണത്തിനാണ് നാന്ദി കുറിക്കുന്നത്. അഥവാ ഇത് ഇസ്‌ലാമിക സംഘടനകളുടെ സഹകരണം മാത്രം മുന്നില്‍ വെച്ച് കൊണ്ടുള്ള രാഷ്ട്രീയമായ തുടക്കമല്ല. മറിച്ച്, ചില അറബ് രാഷ്ട്രങ്ങളെയും, മറ്റു മുസ്‌ലിം രാഷ്ട്രങ്ങളെയും മുന്നില്‍വെച്ചുകൊണ്ടുള്ളതായിരുന്നു.

ഈ കോണ്‍ഫറന്‍സിനെ അവലോകനം ചെയ്യുമ്പോള്‍, ഇതിലെ നടപടിക്രമങ്ങള്‍ മുന്‍കഴിഞ്ഞ നാല് കോണ്‍ഫറന്‍സുകളെ അപേക്ഷിച്ച് വ്യത്യാസപ്പെടുന്നില്ല. ഇസ് ലാമിക ലോകത്തന്റെ പ്രശ്‌നങ്ങളാണ് വ്യത്യസ്ത സെഷനുകളിലും ചര്‍ച്ചകളിലുമായി കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്നത്. അത് മുമ്പ് സൂചിപ്പിച്ച വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായുള്ള അക്കാദമിക ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയിലെ സഹകരണം എന്ന ആശയമായിരുന്നു. പ്രത്യേകിച്ച് ഇത് വിജയം കാണുമെന്നും ഫലവത്താകുമെന്നുമള്ള വീക്ഷണമാണ് ഉരിതിരിഞ്ഞുവന്നത്.

രാഷ്ട്രീയമായ വിശകലനം:

ഈ ഉച്ചകോടിയെ രാഷ്ട്രീയം വിശകലനം നടത്തുമ്പോള്‍ അടിസ്ഥാനപരമായി ഇതിനെ പ്രതിനിധീകരിക്കുന്നത് മലേഷ്യന്‍ പ്രധാനമന്ത്രി മാഹതീര്‍ മുഹമ്മദും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും, ഖത്തര്‍ അമീര്‍ ശൈഖ് തമീമും, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും, മലേഷ്യ-തുര്‍ക്കി-ഖത്തര്‍-ഇറാന്‍ എന്നിവടങ്ങളിലെ നേതാക്കളുമാണെന്ന് വ്യക്തമാണ്. ഇവരാണ് ഈ കോണ്‍ഫറന്‍സിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചവര്‍. ഭൂരിപക്ഷം മുസ്‌ലിംകളുള്ള രാഷ്ട്രങ്ങളിലും, അല്ലെങ്കില്‍ മുസ്‌ലിംകളുടെ സാന്നിധ്യമുള്ള പാശ്ചാത്യ നാടുകളിലും മുസ്‌ലിംകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഈ രാഷ്ട്രങ്ങളുടെയും മറ്റു രാഷ്ട്രങ്ങളുടെയും സഹകരണത്തോടെ രൂപമെടുക്കാന്‍ പോകുന്നത്.

ഈ ഉച്ചകോടിയുടെ ഫലമെന്നത് രാഷ്ട്രങ്ങള്‍ക്കിടിയില്‍ സഹകരണ കരാറുകള്‍ രൂപപ്പെട്ടുവന്നതാണ്. പ്രത്യേകിച്ച് തുര്‍ക്കിക്കും മലേഷ്യക്കുമിടയില്‍ ഔദ്യോഗികമായ പങ്കാളിത്തം പരിപൂര്‍ണതയിലെത്തിക്കുവാനും, സഹകരണത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും സാധ്യമാവുകയാണ്. എന്നാല്‍ ഈ ഉച്ചകോടി വലിയ വിജയമായി എന്ന് പറയുക പ്രയാസകരമാണ്. കാരണം വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങളാണ് ഈ ഉച്ചകോടിയില്‍ പങ്കുകൊണ്ടത്. ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉച്ചകോടിയെ ബഹിഷ്‌കരിക്കുകയും, ചില രാഷ്ടങ്ങള്‍ മേല്‍ പങ്കുകൊള്ളുന്നതില്‍ സമ്മര്‍ദമുണ്ടുവുകയും ചെയ്തു. ഇവിടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പ്രതീക്ഷിച്ച നിലപാടുകള്‍ യാഥാസ്ഥിതികവും സംശയാസ്പദമാവുകയാണ്. ഉച്ചകോടിയില്‍ പ്രശ്‌ന സങ്കീര്‍ണമായ ധാരാളം ഫയലുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. അവയെല്ലാം തുടക്കമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന ഉച്ചകോടിക്കു മുന്നിലെ പ്രധാന വെല്ലുവിളിയും, തടസ്സങ്ങളുമാണ്. അതോടൊപ്പം, ഈ ഉച്ചകോടിയിലെ പ്രധാന ഭാഗമായ ഉച്ചകോടിയുടെ പ്രചരണവും, നടപടിക്രമവും, തുടര്‍ന്നുവരുന്ന ഫലവും ലക്ഷ്യംവെക്കുന്നത് ആഭ്യന്തര ഉപഭോഗവും, മലേഷ്യയിലെ ആഭ്യന്തരമായ രാഷ്ട്രീയ ചലനാത്മകതയുമാണ്.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സമാധാനപരവും യുക്തിപരവുമായ സംഭാഷണങ്ങള്‍ നടത്തുകയും, രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ കരാര്‍ ധാരണയിലെത്തുകയും ചെയ്തു. അതോടൊപ്പം, വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പങ്കുകൊണ്ട ഗാഢമായ ചര്‍ച്ച തന്നെയാണ് കോണ്‍ഫറന്‍സ് വിജയം കണ്ടില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി. തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതിന് വലിയ അവസരവും, രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ അര്‍ഥത്തിലുള്ള സഹകരണ രൂപപ്പെടുത്താനുള്ള സാഹചര്യവുമാണ് ഇൗ ഉച്ചകോടിയിലൂടെ ലഭിച്ചത്. സഹകരണത്തിനായി മുന്നോട്ടുവരുന്ന രാഷ്ട്രങ്ങള്‍ സാമാന്യമായി മനസ്സിലാക്കുന്നത് വിദേശ രാഷ്ട്രീയവും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ ഇടപെടലുകളും വിദ്വേഷപരമല്ലെന്നുമാണ്. ഈയിടെ പാകിസ്താന്‍ സിറിയയിലേക്കുള്ള തുര്‍ക്കിയുടെ സൈനിക പോരാട്ടത്തെ (Operation Peace Spring) പ്രകടമായി പിന്തുണച്ചിരുന്നു. അതിനെ അപലപിച്ചുകൊണ്ടുള്ള അറബ് ലീഗിന്റെ പ്രസ്താവനയെ തുര്‍ക്കി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇനിയും ഇതിന് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴുയന്നതാണ്.

ഈയൊരു ഉച്ചകോടിയെ വിലയരുത്തുമ്പോള്‍ തെളുഞ്ഞുവരുന്ന മറ്റൊരു കാര്യമുണ്ട്. തുര്‍ക്കി മുന്‍ പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ധീന്‍ അര്‍ബകാന്റെ കാലത്തെ തുര്‍ക്കിയിലെ ചിന്തകള്‍ ഇവിടെ പുനര്‍ജനിക്കുന്നു എന്നതാണ്. അന്ന് അത് D8 അല്ലെങ്കില്‍, എട്ട് ഇസ്‌ലാമിക വികസ്വര രാജ്യങ്ങളടങ്ങുന്ന G8 എന്നിവപോലെ അറിയപ്പെടുന്നതാണ്. ഇത് അങ്കാറയുടെ ഇസ്‌ലാമിക ലോകത്ത് നിന്നുള്ള സഖ്യത്തിനും, സഹകരണത്തിനുമുള്ള നിരന്തരമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. ഈ ഉച്ചകോടി ലോക ഇസ്‌ലാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ചിന്തക്ക് അടിത്തറ പാകുന്നതിന് പ്രാധാന്യം നല്‍കുന്നു.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles