Current Date

Search
Close this search box.
Search
Close this search box.

ഇനിയും കെട്ടടങ്ങാത്ത ഹിരോഷിമയിലെ തീപ്പൊരികള്‍

ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന നഗരമാണ് ഹിരോഷിമ. 1945 ഓഗസ്റ്റ് 6 ന് ഈ നഗരം കണികണ്ടുണരുന്നത് തീ പൊരികളും, ഉറ്റവരുടെ വെന്തു കരിഞ്ഞ  ശരീരങ്ങളും   മുഖമറിയാതെ, ഉടലറിയാത്ത കുറെ ചോര  തുടിപ്പുകളുമാണ്. 580 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിച്ച ആ സംഹാരരാക്ഷസന്‍ അന്ന് ഹിരോഷിമ നഗരത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു. അമേരിക്കയുടെ കളിതൊട്ടിലില്‍ ജപ്പാനിന്റെ കുറെ തുടിപ്പുകളാണ് അന്ന് കരിഞ്ഞുണങ്ങിയത്.

ശാരീരികമായി ഇപ്പോഴും ജപ്പാനിലെ ജനങ്ങള്‍ ദുരിതം അനുഭവിച്ചു കൂട്ടുന്നു, ആണ്ടുകള്‍ക്കിപ്പുറവും. അമേരിക്കയുടെ  പരീക്ഷണത്തിന്റെ പുറത്തു കത്തികരിഞ്ഞ ജീവിതങ്ങളെല്ലാം ആരോട് എന്ത് തെറ്റ് ചെയ്തു? വര്‍ഷങ്ങക്ക് ശേഷവും  യുദ്ധമെന്ന ആശയത്തിനു ഒരു ഒടിവും സംഭവിച്ചിട്ടില്ല. ഒരവസരത്തിനായി ഇന്നും അതിര്‍ത്തിക്കപ്പുറം ഊയം കാത്തു കിടക്കുന്ന രാജ്യങ്ങള്‍ക്ക് നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്.

സമാധാനത്തിന്റെ സന്ദേശം പരത്താനുള്ള ഹിരോഷിമ ദിനങ്ങള്‍ മാരകായുധങ്ങളുടെ ഉപയോഗത്തെ കുറിച്ച് നല്‍കുന്ന താക്കീതുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കപെടുന്നില്ല എന്നതിനെ സാക്ഷ്യപ്പെടുത്തുന്നതാണ് വര്‍ത്തമാന ലോകം. സിറിയയും ഇറാഖും ഗസ്സയും യമനുമെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കൊന്നായ് പ്രാര്‍ഥിക്കാം.

Related Articles