കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം വിദേശ മദ്യഷാപ്പുകള്‍ പൂട്ടില്ലെന്ന പുതിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യവിഷയത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് മതസംഘടനകളും സാമൂഹിക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈകൊണ്ട മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇടതുപക്ഷ മുന്നണി പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ ഈ പ്രസ്താവനയെ അട്ടിമറിക്കുന്നതാണ് പുതിയ സര്‍ക്കാറിന്റെ തീരുമാനം. ഇതാകട്ടെ, ഇടതുപക്ഷ സര്‍ക്കാറിന്റെ മദ്യത്തോടുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെതിരായ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.