Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷിച്ചത് 12 ലക്ഷം, എത്തിയത് 14 ലക്ഷം; കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഖത്തര്‍ ലോകകപ്പ്

ദോഹ: ചരിത്രങ്ങളും കണക്കുകൂട്ടലുകളും പ്രവചനങ്ങളുമെല്ലാം തിരുത്തിക്കുറിച്ച ലോകകപ്പായിരുന്നു 2022ലെ ഖത്തര്‍ ലോകകപ്പ് എന്ന് ഇതിനികം തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകകപ്പ് കാണാനായെത്തിയ കാണികളുടെ എണ്ണത്തിലും ആ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ചരിത്രമാവുകയാണ് ഖത്തര്‍. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് പരമാവധി വിദേശികളായ 12 ലക്ഷം പേര്‍ കളി കാണാനായി ഖത്തറിലെത്തുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടലുകള്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട രണ്ട് ലക്ഷം പേരാണ് അധികമായി ഖത്തറിലെത്തിയത്. ഈ കാലയളവില്‍ രാജ്യം സന്ദര്‍ശിച്ചവരുടെ കണക്കാണിത്.

അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന ഫൈനലോടെ ആകെ ടൂര്‍ണമെന്റ് കാണികള്‍ 3.4 ദശലക്ഷത്തില്‍ എത്തി. ഒരു മത്സരത്തിന് ശരാശരി 53,000 കാണികളും സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരം കുറവായതാണ് ഇതില്‍ അനുകൂലമായി വലിയ ഘടകം. മാച്ച് ടിക്കറ്റ് നിരക്കിലെ കുറവും കാണികള്‍ക്ക് ഗുണകരമായി. മെട്രോ, ബസ് അടക്കമുള്ള സര്‍വീസുകളും സൗജന്യമായിരുന്നു.

മത്സരങ്ങളുടെ ഭാഗമായി ഒരുക്കിയ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, കോര്‍ണിഷ് ആക്ടിവേഷന്‍ തുടങ്ങി നിരവധി വിനോദ പരിപാടികളില്‍ പങ്കെടുത്തതും ദശ ലക്ഷക്കണക്കിന് പേരാണ്.

Related Articles