Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് പണ്ഡിതര്‍ രംഗത്ത്

വാഷിങ്ടണ്‍: ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ വംശഹത്യയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പണ്ഡിതരും ഗവേഷകരും രംഗത്ത്. ചൈനക്കെതിരെ ലോക രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തണമെന്നാണ് ഒരു കൂട്ടം പണ്ഡിതര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

ചൈനക്കെതിരെ നടപടിയെടുക്കുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു. അതിന്റെ അര്‍ത്ഥം നിരപരാധികളായ പൗരന്മാരെ മാനസികമായി പീഡിപ്പിക്കുന്നതിനെ അംഗീകരിക്കുന്നു എന്നാണ്. തിങ്കളാഴ്ച വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് 278 പേരടങ്ങിയ ഗവേഷകരടങ്ങിയ സംഘമാണ് ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ അരങ്ങേറുന്ന പീഡനങ്ങളും തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് രംഗത്തെത്തിയത്. ചൈനീസ് നേതാക്കള്‍ക്കെതിരെയും സുരക്ഷ കമ്പനികള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സ്ഥിതി വിശേഷം തടയണം. ഭാവിയില്‍ ഇത് വളരെ ദോഷകരമായി ബാധിക്കും. ഒരു ജനവിഭാഗത്തെ പൂര്‍ണമായും അടിച്ചമര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. പ്രത്യേകിച്ചും അവരുടെ മതവും വംശവും നോക്കി. ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles