Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധമവസാനിപ്പിക്കണം: മാഞ്ചസ്റ്റര്‍ സര്‍വകലാശാല

ലണ്ടന്‍: ഇസ്രായേലിലെ തെല്‍ അവീവ് സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാല അധികൃതര്‍ക്കയച്ച തുറന്ന കത്തിലാണ് 223 ജീവനക്കാര്‍ ഇക്കാര്യമാവശ്യപ്പെട്ടത്.

ഫലസ്തീനികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തുടരുന്ന ഇസ്രായേലുമായുള്ള എല്ലാ ബന്ധവും മാഞ്ചസ്റ്റര്‍ സര്‍വകലാശാല അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ഇസ്രായേല്‍ ഉപരോധ ഗസ്സ മുനമ്പിന് നേരെ നടത്തിയ വ്യോമാക്രമണവും ജീവനക്കാര്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റ് വൈസ് ചാന്‍സിലര്‍ ഡെയിം നാന്‍സിക്കാണ് കത്തയച്ചത്. മേയില്‍ 66 കുട്ടികളടക്കം 248 ഫലസ്തീനികള്‍ കൊല്ലപ്പെടാനിടയായ വ്യോമാക്രമണത്തിന് ഇസ്രായേല്‍ സര്‍വകലാശാലക്ക് ആഴത്തില്‍ പങ്കുണ്ടെന്നും അതിനാല്‍ അവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം.

തെല്‍ അവീവ് സര്‍വകലാശാലയുമായുള്ള മാഞ്ചസ്റ്റര്‍ സര്‍വകലാശാല ബന്ധം തുടരുന്നത് വംശീയ അക്രമത്തെയും അടിച്ചമര്‍ത്തലിനെയും എതിര്‍ക്കുന്നതിനുള്ള സര്‍വകലാശാലയുടെ പ്രതിജ്ഞാബദ്ധതയുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലയിലെ വിവിധ മേഖലകളിലെ 200ലധികം ജീവനക്കാര്‍ കത്തില്‍ ഒപ്പുവെച്ചു.

Related Articles