Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ തെരഞ്ഞെടുപ്പ്: 95.1 % വോട്ട് നേടി വീണ്ടും ബശ്ശാര്‍ അസദ്

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി വീണ്ടും പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. 95.1 ശതമാനം വോട്ട് നേടിയാണ് അസദ് അധികാരമുറപ്പിച്ചത്. തുടര്‍ച്ചയായ നാലാം തവയണയാണ് അസദ് അധികാരത്തിലെത്തുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് കാണിച്ച് നേരത്തെ തന്നെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയായിരുന്നു. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. എതിര്‍ ശബ്ദങ്ങളെയും എതിര്‍ സ്ഥാനാര്‍ത്ഥികളെയും അടിച്ചമര്‍ത്തി ഏകാധിപത്യ രീതിയിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രധാന വിമര്‍ശനം. അസദിന്റെ എതിരാളികളായ ഡമ്മി സ്ഥാനാര്‍ത്ഥികളെ അസദിന്റെ പാര്‍ട്ടി തന്നെയാണ് നിര്‍ത്തുന്നതെന്നും വിമര്‍ശനമുണ്ട്.

സിറിയ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നാണ് അസദ് സര്‍ക്കാരിന്റെ അവകാശവാദം. 2014ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പിലും അസദായിരുന്നു വിജയിച്ചത്. ദശാബ്ദങ്ങളായി രാജ്യത്ത് തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കൊല്ലപ്പെട്ടത്. 11 ദശലക്ഷം പേര്‍ നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles