Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ജനുവരി 26ന്

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യ ജാലിക ഈ വര്‍ഷം 75 കേന്ദ്രങ്ങളില്‍ നടക്കും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തിവരുന്ന പരിപാടി സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളിലും നടക്കും.

സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിലും പരിപാടി നടക്കും. വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിനാഘോഷമാണ് മനുഷ്യ ജാലിക. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

Related Articles