Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്ലിനെതിരെ മുസ്‌ലിം സംഘടനകളുടെ മഹാറാലി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചിയില്‍ മഹാറാലി സംഘടിപ്പിച്ചു. ജനലക്ഷങ്ങളാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. റാലിയില്‍ സമര പ്രഖ്യാപനവും നടന്നു.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനും എതിരേയും കേരളത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച റാലി മറൈന്‍ ഡ്രൈവിലാണ് സമാപിച്ചത്.
മറൈന്‍ ഡ്രൈവില്‍ നടന്ന സമര പ്രഖ്യാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

Related Articles