Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് ഒന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക. അതേസമയം, നിയന്ത്രണത്തിന്റെ കാരണം വ്യക്തമല്ല. ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്,ഫിലിപ്പൈന്‍സ്,ഇറാന്‍,പാകിസ്ഥാന്‍,നേപ്പാള്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് മൂലമല്ല വിലക്ക് എന്നാണ് കരുതുന്നത്. അനിശ്ചിത കാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ഓഗസ്റ്റ് ഒന്ന് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക എന്ന് കുവൈത്ത് ഗവര്‍ണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കുവൈത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി സമൂഹം ഏഷ്യയില്‍ നിന്നാണുള്ളത്. ഇതില്‍ നിയന്ത്രണം വരുത്താന്‍ വേണ്ടിയാണോ വിലക്ക് എന്ന കാര്യവും സംശയിക്കുന്നുണ്ട്. നേരത്തെ കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കുവൈത്ത് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള മറ്റു രാജ്യക്കാര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്.

Related Articles