Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: ജാമിഅ മില്ലിയയില്‍ പൊലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ന്യൂഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല ക്യാംപസില്‍ നടന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലിസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു. പൊലിസിനു നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാംപസിനകത്തു കയറിയാണ് പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പക്ഷോഭം ഇപ്പോഴും തുടരകയാണ്.

യൂനിവേഴ്സിറ്റി കാംപസില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിദ്യാര്‍ഥി മാര്‍ച്ച് യൂനിവേഴ്സിറ്റിക്ക് പുറത്തേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പോലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഇരുപതോളം വിദ്യാര്‍ഥികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

Related Articles