Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി: സയ്യിദ് സആദത്തുല്ല ഹുസൈനി ദേശീയ പ്രസിഡന്റ്, ടി ആരിഫലി സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ 2019-2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ദേശീയ പ്രസിഡന്റായി സയ്യിദ് സആദത്തുല്ല ഹുസൈനിയെ തെരഞ്ഞെടുത്തു. ടി. ആരിഫലിയെ സെക്രട്ടറി ജനറലായും എന്‍ജിനീയര്‍ മുഹമ്മദ് സലീം, എസ് അമീനുല്‍ ഹസന്‍,മുഹമ്മദ് ജാഫര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. 24 അംഗ കേന്ദ്ര മജ്‌ലിസ് ശൂറാംഗങ്ങളെയും ഡല്‍ഹിയിലെ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.

മജ്‌ലിസ് ശൂറാംഗങ്ങള്‍:

1. സയ്യിദ് ജലാലുദ്ദീന്‍ ഉമരി
2. ടി.ആരിഫലി
3. നുസ്‌റത്ത് അലി
4. മുഹമ്മദ് ജഅ്ഫര്‍
5. മുഹമ്മദ് റഫ്അത്ത്
6. എഞ്ചിനീയര്‍ മുഹമ്മദ് സലീം
7. എസ്.ക്യു.ആര്‍ ഇല്യാസ്
8. എസ്. അമീനുല്‍ ഹസന്‍
9. ഡോ.ഹസന്‍ റദാ
10. മുജ്തബ ഫാറൂഖ്
11. മുഹമ്മദ് ഇഖ്ബാല്‍ മുല്ല
12. അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി
13. ഇഅ്ജാസ് അഹ്മദ് അസ്ലം
14. എച്ച്. അബ്ദുറഖീബ്
15. മലിക് മുഅ്തസിം ഖാന്‍
16. മൗലാന യൂസുഫ് ഇസ്ലാഹി
17. റദിയുല്‍ ഇസ്ലാം നദ്‌വി
18. ഡോ. അബ്ദുസ്സലാം അഹ്മദ്
19. അത്വിയ്യ സിദ്ധീഖ
20. ടി.കെ അബ്ദുല്ല
21 വലിയുല്ലാഹ് സഈദി ഫലാഹി
22 തൗഫീഖ് അസ്ലം ഖാന്‍
23 പര്‍വേസ് റഹ്മാനി
24 മൗലാന റഫീഖ് ഖാസിമി

കഴിഞ്ഞ മീഖാത്തില്‍ അഖിലേന്ത്യാ അസിസ്റ്റന്റ് അമീറായിരുന്ന സയ്യിദ് സആദത്തുല്ല ഹുസൈനി രണ്ട് തവണ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം ടെലികമ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എം.ബി.എക്കാരനുമാണ്. 46 വയസ്സുകാരനായ എസ്.എസ് ഹുസൈനി ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷന്‍ കൂടിയാണ്.

ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനവും മുസ്ലിം സമൂഹത്തിന്റെ ദൗത്യവും നിലപാടും സംബന്ധിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ അദ്ദേഹം അറിയപ്പെട്ട ഇസ്ലാമിക ചിന്തകനും പണ്ഡിതനുമാണ്. Strategy of Indian Muslims, Islam, Muslim and Technology, Globalization and Muslim Youth, Milestones, Postmodernist challenges and Islam, Islamic Movement in women, Globalization and capitalistic imperialism,മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഇംഗ്ലീഷിലും ഉര്‍ദുവിലും ധാരാളം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നേരത്തെ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന ടി. ആരിഫലി മലപ്പുറം ജില്ലയിലെ വാഴക്കാട് മുണ്ടുമുഴി സ്വദേശിയാണ്. രണ്ടു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ഗവ.ഹൈസ്‌കൂള്‍ വാഴക്കാട്, ദാറുല്‍ ഉലൂം വാഴക്കാട്, ഇലാഹിയ കോളേജ് തിരൂര്‍ക്കാട്, കിംഗ് സൗദ് യൂണിവേഴ്സിറ്റി റിയാദ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ എന്നീ പദവികളും വഹിച്ചിരുന്നു. കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാന്‍ 2007-ല്‍ ഇന്ത്യാ ടുഡെ നടത്തിയ സര്‍വ്വേയില്‍ മികച്ച സംഘാടകനായി തെരഞ്ഞെടുക്കുകയുണ്ടായി.

Related Articles