Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു

ദമസ്‌കസ്: ഇസ്രായേലില്‍ നിന്നും ദമസ്‌കസിലേക്കുള്ള വ്യോമാക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി മൂന്ന് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് സിറിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാന നഗരിക്ക് സമീപം അക്രബയുടെ പ്രാന്തപ്രദേശത്ത് വെച്ച് ഒരു ഇസ്രായേല്‍ മിസൈല്‍ തകര്‍ത്തതായും മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദമസ്‌കസിനും സമീപത്തെ ഇറാനിയന്‍,സിറിയന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍, ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലെബനാന്റെ വ്യോമപാതയിലൂടെ നാല് ക്രൂയിസ് മിസൈലുകളാണ് ഞായറാഴ്ച പതിച്ചത്.

Related Articles