Current Date

Search
Close this search box.
Search
Close this search box.

അല്‍ ഖാഇദ നേതാവ് തെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാന്‍

തെഹ്‌റാന്‍: കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഇസ്രായേലിന്റെ സൈനിക നടപടിയില്‍ ഇറാനില്‍ വെച്ച് അല്‍ ഖാഇദ അംഗം കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാന്‍ രംഗത്ത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് െൈടംസ് പുറത്തുവിട്ട ലേഖനത്തിലാണ് അല്‍ഖാഇദയുടെ രണ്ടാമന്‍ എന്നറിയപ്പെടുന്ന നേതാവ് ഓഗസ്റ്റില്‍ ഇറാനില്‍ വെച്ചാണ് കൊല്ലപ്പെട്ടെന്ന് പറഞ്ഞത്. എന്നാല്‍ ആരോപണം നിഷേധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് സഈദ് ഖാതിബ് സാദ് ആണ് രംഗത്തെത്തുകയായിരുന്നു. ഈ മേഖലയില്‍ പരാജയപ്പെട്ട അമേരിക്കന്‍ നയങ്ങളുടെ ഫലമായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്ന ഈ സംഘടനയെ അമേരിക്കയും ഇസ്രായേലും കാലാകാലങ്ങളില്‍ ഇറാനുമായി ബന്ധിപ്പിച്ച് നുണകള്‍ നെയ്‌തെടുക്കുകയും കെട്ടിച്ചമച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതിലൂടെയും ഇറാനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട മുഹമ്മദ് അല്‍ മസ്‌രിയെന്ന അല്‍ ഖാഇദ നേതാവ് 1998ലെ ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കെതിരായ രണ്ട് മാരക ആക്രമണങ്ങളുടെ സൂത്രധാരന്മാരില്‍ ഒരാളായാണ് അമേരിക്ക കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 7ന് മോട്ടോര്‍ സൈക്കിളുകളില്‍ രണ്ട് ഘാതകര്‍ വെടിവച്ചു കൊന്ന സംഭവത്തിന് പിന്നിലും ഇദ്ദേഹമാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു.

 

Related Articles