Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ വോട്ടര്‍മാരില്‍ പകുതിയിലധികവും പറയുന്നു, ട്രംപ് വംശീയവാദി

വാഷിങ്ടണ്‍: അമേരിക്കന്‍ വോട്ടര്‍മാരില്‍ പകുതിയിലധികവും ട്രംപ് വംശീയവാദിയാണെന്ന് അഭിപ്രായമുള്ളവരാണെന്ന് പുതിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. 51 ശതമാനം അമേരിക്കക്കാരും പറയുന്നത് ട്രംപ് വംശീയവാദിയാണെന്നാണ്. ചൊവ്വാഴ്ച ക്വിന്നിപിയാക് സര്‍വകലാശാല പുറത്തുവിട്ട സര്‍വേയെ അടിസ്ഥാനമാക്കി അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മതത്തിലും ട്രംപ് വലിയ വിഭജനം കാണിക്കുന്നു.

വെളുത്ത വര്‍ഗ്ഗക്കാരായ ഇവാഞ്ചലിക്കല്‍ മതവിശ്വാസികളില്‍ 21 ശതമാനം മാത്രമാണ് ട്രംപ് വംശീയവാദിയാണെന്ന് വിശ്വസിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ ഏതെങ്കിലും മതവുമായി ബന്ധമുള്ളവരല്ല. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്കും അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കുമാണെന്ന് വിശ്വസിക്കുന്നവരാണ് 49 ശതമാനം. എന്നാല്‍ കുടിയേറ്റ നയങ്ങള്‍ അദ്ദേഹത്തിന്റെ വംശീയവാദത്തിന്റെ ഭാഗമാണെന്നാണ് 41 ശതമാനം പേര്‍ വിശ്വസിക്കുന്നത്. ജൂലൈ 25നും 28നും ഇടയിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. രാജ്യത്തെ 1306 വോട്ടര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

Related Articles