Current Date

Search
Close this search box.
Search
Close this search box.

ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റസിസ്റ്റന്‍സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റസിസ്റ്റന്‍സിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കോഴിക്കോട് ബീച്ചിലുള്ള ആസ്പിന്‍ കോര്‍ട്ട്യാഡിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

വിജ്ഞാനം, കല, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, സാഹിത്യം, സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫെസ്റ്റിവലില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള എഴുത്തുകാര്‍, അക്കാഡമീഷ്യര്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ , സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. സമാന്തരമായി നടക്കുന്ന അക്കാഡമിക ശില്‍പശാലകള്‍, ആര്‍ട്ട് എക്‌സിബിഷന്‍, കള്‍ച്ചറല്‍ എക്‌സ്‌പോ, മ്യൂസിക് ഫെസ്റ്റ്, ബുക്ക് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വ്യത്യസ്ത കലാപ്രകടനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലിന്റെ മുഖ്യ സവിശേഷതകളാണ്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഡെലിഗേറ്റ് ആവാന്‍ താല്‍പ്പര്യമുള്ളവര്‍ www.festivalofideas.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫെസ്റ്റിവല്‍ വെബ്സൈറ്റ് പ്രകാശനം എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. ജോസഫ് നിര്‍വ്വഹിച്ചു.

Related Articles