Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് നെതന്യാഹു വിരുദ്ധ മുന്നണി സജീവം

തെല്‍അവീവ്: നീണ്ട 12 വര്‍ഷത്തിന് ഇസ്രായേലില്‍ ബിന്യമിന്‍ നെതന്യാഹുവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു. തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് പ്രതിപക്ഷ നേതാവ് ലെയര്‍ ലാപിഡുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭരണപ്രതിസന്ധി തുടരുന്ന ഇസ്രായേലില്‍ നെതന്യാഹുവിനെ താഴെയിറക്കി പുതിയ ഐക്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ പ്രതിപക്ഷ കക്ഷികള്‍.

ബെന്നറ്റിന്റെ യാമിന പാര്‍ട്ടിക്ക് ആറ് പ്രധാന സീറ്റുകളുണ്ട് നിലവില്‍ പാര്‍ലമെന്റില്‍. രാജ്യത്ത് ദീര്‍ഘകാലം ഭരണം നടത്തിയ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കാന്‍ സംയുക്ത സംഖ്യത്തില്‍ ചേരുകയാണെന്നാണ് കഴിഞ്ഞ ദിവസം നഫ്താലി ബെന്നറ്റ് പറഞ്ഞത്.

‘എന്റെ സുഹൃത്ത് യെയര്‍ ലാപിഡിനൊപ്പം ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പരമാവധി ശ്രമിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം, അതിനാല്‍, ദൈവം ആഗ്രഹിക്കുകയാണെങ്കില്‍, നമുക്ക് ഒരുമിച്ച് രാജ്യത്തെ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനും ഇസ്രായേലിനെ അതിന്റെ പഴയ ഗതിയിലേക്ക് തിരികെ കൊണ്ടുവരാനും കഴിയുമെന്നും’ ബെന്നറ്റ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മുന്‍പായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലാപിഡിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തുന്നുണ്ടെന്നും ബെന്നറ്റ് പറഞ്ഞു.

അതേസമയം, അധികാരം നിലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ബുധനാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് സാധിച്ചില്ലെങ്കില്‍ ഇസ്രായേലില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് കൂടി നടക്കും.

Related Articles