Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിംകളില്‍ ഒന്നാം സ്ഥാനം ഉര്‍ദുഗാന്

അങ്കാറ: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്. ജോര്‍ദാന്‍ ആസ്ഥാനമായുള്ള റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഉര്‍ദുഗാന്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. 2019ല്‍ പുറത്തിറക്കുന്ന പുസ്തകത്തിലാണ് ഈ പട്ടികയുള്ളത്.

ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം നേതാക്കളുടെ പട്ടികയാണ് സംഘം തയാറാക്കിയത്. സൗദി രാജാവിനെയും ജോര്‍ദാന്‍ രാജാവിനെയും പിന്തള്ളിയാണ് ഉര്‍ദുഗദാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2016ലും 2017ലും പട്ടികയില്‍ ഉര്‍ദുഗാന്‍ എട്ടാം സ്ഥാനത്തും 2018ല്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു.

2019ലെ പട്ടികയില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് രണ്ടാം സ്ഥാനത്ത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്‌നു അല്‍ ഹുസൈന്‍ രണ്ടാമനാണ് മൂന്നാം സ്ഥാനത്ത്. 2009 മുതല്‍ ഈ സംഘടന ഇത്തരത്തില്‍ പുസ്തകം പുറത്തിറക്കുന്നുണ്ട്. ലോകത്താകമാനമുള്ള മുസ്‌ലിം സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ മുസ്ലിം നേതാക്കളെയാണ് സര്‍വേക്ക് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്ന വ്യക്തി സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും മറ്റു നിലക്കും മുസ്‌ലിം ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുക എന്നതാണ്
സ്വാധീനം ചെലത്തിയത് എന്നതു കൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

2014 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ ആദ്യമായി ജനകീയമായി തെരഞ്ഞെടുത്ത പ്രസിഡന്റ് ആണ് ഉര്‍ദുഗാന്‍. തുടര്‍ന്ന് 2018ലെ തെരഞ്ഞെടുപ്പിലും 52.5 ശതമാനം വോട്ടു നേടി ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തിലെത്തി.

അദ്ദേഹത്തിന്റെ ഭരണകാലത്ത് തുര്‍ക്കിയിലെ സമ്പദ് വ്യവസ്ഥ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചെന്നും ഭരണഘടന പരിഷ്‌കാരം നടത്തിയെന്നും ലോകത്തെ ഒരു പ്രധാന ശക്തിയായി മാറിയെന്നും സംഘാടകര്‍ പറഞ്ഞു.

 

Related Articles