Current Date

Search
Close this search box.
Search
Close this search box.

സൗദി രാജാവിന്റെ മകള്‍ക്കെതിരെ ഫ്രഞ്ച് കോടതിയുടെ അറസ്റ്റ് വാറണ്ട്

പാരിസ്: സൗദി രാജാവ് കിംങ് അബ്ദുല്‍ അസീസിന്റെ മകള്‍ക്കെതിരെ ഫ്രാന്‍സ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. പാരിസില്‍ വച്ച് ഇവരുടെ അംഗരക്ഷകന്‍ ഒരു തൊഴിലാളിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് ഫ്രാന്‍സിലെ കോടതി അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഹുസ്സത് ബിന്‍ സല്‍മാന്‍ എന്നാണ് അറസ്റ്റ് വാറണ്ടില്‍ ഫ്രാന്‍സ് പരാമര്‍ശിച്ച പേര്.  സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരിയാണിവര്‍.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. 2016ല്‍ ഇവര്‍ ഫ്രാന്‍സ് വിട്ടിരുന്നു. വ്യാഴാഴ്ച എ.എഫ്.പിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അനധികൃതമായി മര്‍ദിച്ചതിന് അന്ന് ഇവരുടെ അംഗരക്ഷകനെ ഫ്രാന്‍സ് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. 2016 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പാരിസ് സന്ദര്‍ശനത്തിനെത്തിയ സൗദി രാജകുമാരി താമസിച്ച അപ്പാര്‍ട്‌മെന്റില്‍ വച്ച് ഇവരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫ്‌ളാറ്റിലെ തൊഴിലാളിയെ രാജകുമാരിയുടെ അംഗരക്ഷകന്‍ അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. തന്റെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് നല്‍കും എന്ന ഭയത്താലാണ് ഇവരെ തടഞ്ഞതെന്നാണ് ഹുസ്സത് ബിന്‍ സല്‍മാന്‍ പറഞ്ഞത്.

എന്നാല്‍, തന്റെ ജോലിയുടെ ഭാഗമായുള്ള ഫോട്ടോയാണ് താനെടുത്തതെന്ന് ജോലിക്കാരന്‍ പറഞ്ഞു. ‘നമുക്ക് അവനെ കൊല്ലണം, അവനെ ഒരു കാരണവശാലും ജീവിക്കാന്‍ വിടരുത്’ ഇങ്ങനെ രാജകുമാരി തന്റെ അംഗരക്ഷകനോട് ആക്രോശിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് ആയുധധാരിയായ അംഗരക്ഷകന്‍ തൊഴിലാളിയുടെ തലക്കടിക്കുകയും അദ്ദേഹത്തിന്റെ കൈകള്‍ കെട്ടി മുട്ടുകുത്തിച്ച് രാജകുമാരിയുടെ കാലില്‍ വീഴാന്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

തുടര്‍ന്ന് മറ്റൊരു തൊഴിലാളി വന്നാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരന്‍ പൊലിസിനോട് പറഞ്ഞു. ആയുധമുപയോഗിച്ച് ആക്രമിച്ചെന്നും വധശ്രമം നടത്തിയെന്നും തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് 2016 ഒക്ടോബറില്‍ അംഗരക്ഷകനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇപ്പോഴാണ് ഇതേ കേസില്‍ സൗദി രാജകുമാരിക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

 

 

Related Articles