Current Date

Search
Close this search box.
Search
Close this search box.

സീസിയെ വിമര്‍ശിച്ചതിന് യുവാവിനെ അറസ്റ്റു ചെയ്തു

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ വിമര്‍ശിച്ചതിന് യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. നേരത്തെ സീസിയുടെ തെരഞ്ഞെടുപ്പ് ക്യാംപയിനറായി പ്രവര്‍ത്തിച്ചിരുന്ന ഹാസിം അബ്ദുല്‍അസീം ആണ് പിന്നീട് സീസിക്കെതിരെ തിരിഞ്ഞത്. എന്നാല്‍, അറസ്റ്റു ചെയ്തതിന്റെ കാരണം പൊലിസ് വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തിനെതിരായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് സീസിക്കുവേണ്ടി പ്രചാരണം നടത്തുന്ന യൂത്ത് കമ്മിറ്റിയുടെ തലവനാായിരുന്നു അസീം.

ട്വിറ്ററില്‍ വളരെ സജീവമായ അബ്ദുല്‍ അസീമിന് ഏഴര ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. അദ്ദേഹം നിരന്തരമായി സീസിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ചോദ്യം ചെയ്ത് പോസ്റ്റിടാറുണ്ട്. സീസിയുടെ ക്യാംപയിനില്‍ പങ്കാളിയായി എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് അദ്ദേഹം ഈയിടെ പോസ്റ്റിട്ടിരുന്നു.

 

Related Articles