Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നു

റാഖൈന്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന റാഖൈന്‍ പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ റോഹിങ്ക്യന്‍ സൈന്യത്തിന്റെ അഴിഞ്ഞാട്ടം മൂന്നാം ദിവസവും തുടരുന്നതായി മനുഷ്യാവകാശ, വാര്‍ത്താ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. അതിക്രമങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശ് ലക്ഷ്യമാക്കി ആയിരങ്ങള്‍ പലായനം ചെയ്യുന്നത് തുടരുകയാണ്.
ദൃക്‌സാക്ഷി റിപോര്‍ട്ടുകളനുസരിച്ച് മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ന്യൂനപക്ഷം വസിക്കുന്ന ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസവും അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപതില്‍ പരം സ്ത്രീകള്‍ കയ്യേറ്റത്തിനും ബലാല്‍സംഗത്തിനും ഇരയാക്കപ്പെട്ടിട്ടുണ്ട്. നിരവധി പുരുഷന്‍മാര്‍ മര്‍ദനത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി. റാഖൈനില്‍ നിന്നും കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 22,000 ത്തോളം റോഹിങ്ക്യന്‍ വംശജര്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്ന് തിങ്കളാഴ്ച്ച ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണം ആരംഭിച്ചതിന് ശേഷം നാടുവിട്ടു പോയ റോഹിങ്ക്യകളുടെ എണ്ണം 65,000 കവിഞ്ഞിരിക്കുന്നു എന്നാണത് വ്യക്തമാക്കുന്നത്.

Related Articles