Current Date

Search
Close this search box.
Search
Close this search box.

മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

റിയാദ്: അടുത്ത തിങ്കളാഴ്ച്ച രാജ്യത്തുടനീളം മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനം. അദ്ദേഹത്തിന്റെ ഓഫീസ് വ്യാഴാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
പ്രസ്താവനയുടെ പൂര്‍ണ രൂപം:
മുഹമ്മദ് നബി(സ)യുടെ ചര്യയുടെ അടിസ്ഥാനത്തില്‍ അടുത്ത തിങ്കളാഴ്ച്ച (1439 സഫര്‍ 17) രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ ഇരു ഹറമുകളുടെയും സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആവശ്യപ്പെടുന്നു. മുഴുവന്‍ ആളുകളും പശ്ചാത്താപവും പാപമോചനവും അധികരിപ്പിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യട്ടെ. ദൈവ ദാസന്‍മാരോട് നന്മയില്‍ വര്‍ത്തിക്കുകയും ഐശ്ചിക കര്‍മങ്ങളും ദാനധര്‍മങ്ങളും നമസ്‌കാരവും ദിക്‌റുകളും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ. ദൈവദാസന്‍മാര്‍ക്ക് സൗകരങ്ങള്‍ ചെയ്തുകൊടുക്കുകയും അവരുടെ പ്രയാസങ്ങള്‍ ദുരീകരിച്ചു കൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നമുക്ക് ആശ്വാസം നല്‍കുകയും നാം പ്രതീക്ഷിക്കുന്നത് എളുപ്പമാക്കി തരികയും ചെയ്‌തേക്കാം. സാധ്യമാകുന്നവരെല്ലാം പ്രവാചകന്റെ ചര്യ പ്രായോഗികമാക്കിയും ദൈവിക സഹായത്തിന്റെ ആവശ്യം പ്രകടിപ്പിച്ചും നമസ്‌കാരം നിര്‍വഹിക്കുകയും നന്നായി പ്രാര്‍ഥിക്കുകയും ചെയ്യണം. അല്ലാഹു തന്റെ അടിമകളില്‍ വളരെയേറെ പ്രാര്‍ഥിക്കുന്നവരെയും നിരന്തരം പ്രാര്‍ഥിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. നാടിനോടും ആളുകളോടും കരുണ കാണിക്കാനും പ്രാര്‍ഥനക്കുത്തരം നല്‍കാനും സര്‍വശക്തനായ അല്ലാഹുവിനോട് ഞങ്ങള്‍ തേടുന്നു.

Related Articles