Current Date

Search
Close this search box.
Search
Close this search box.

നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സിറിയ തകര്‍ന്നടിയും: പുടിന്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സിറിയ തകര്‍ന്നടിയുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍. നിലവിലെ സിറിയന്‍ ഭരണകൂടത്തില്‍ പ്രതിപക്ഷ കക്ഷികളെ കൂടി പങ്കെടുപ്പിക്കാമെന്ന അമേരിക്കന്‍ നിര്‍ദേശത്തോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ഇന്റര്‍നാഷണല്‍ എകണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സംബന്ധിച്ചടത്തോളം പ്രധാനം തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കലല്ല, മറിച്ച് ജനതക്ക് ഭരണകൂടത്തിലുള്ള വിശ്വാസം വീണ്ടെടുക്കലാണെന്നും പുടിന്‍ വ്യക്തമാക്കി.
അതേസമയം മറുവശത്ത് പുടിന്‍ പറഞ്ഞത് പോലെ സിറിയന്‍ പ്രതിപക്ഷത്തെ നിലവിലെ സിറിയന്‍ ഭരണകൂടത്തില്‍ ചേര്‍ക്കണമെന്ന നിര്‍ദേശം വാഷിംഗ്ടണ്‍ മുന്നോട്ടു വെച്ചിട്ടില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിട്ടുണ്ട്. അസദ് രാജിവെക്കണമെന്നതാണ് അമേരിക്കയുടെ നിലപാടെന്നും അതില്‍ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles