Current Date

Search
Close this search box.
Search
Close this search box.

കാര്‍ ഇടിപ്പിച്ച് ആക്രമണം നടത്തിയെന്നാരോപിച്ച് ഫലസ്തീന്‍ യുവതിയെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: ഹെബ്രോണ്‍ നഗരത്തിലെ ‘കിര്‍യാത് അര്‍ബ’ കുടിയേറ്റ കേന്ദ്രത്തിനടുത്ത് വെച്ച് കാര്‍ ഇടിപ്പിച്ച് ആക്രമണം നടത്തിയെന്നാരോപിച്ച് ഫലസ്തീന്‍ യുവതിയെ ഇസ്രയേല്‍ സൈനികര്‍ കൊലപ്പെടുത്തി. യുവതി ഓടിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചപ്പോള്‍ അവര്‍ക്ക് നേരെ ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് ഇസ്രയേലികള്‍ക്കും പരിക്കുണ്ട്. ബസ് സ്റ്റേഷനിലുണ്ടായിരുന്ന കുടിയേറ്റക്കാര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ യുവതി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇരുമ്പ് ബാരിക്കേഡുകള്‍ അതിന് തടസ്സമായപ്പോള്‍ മറ്റൊരു കാറില്‍ പോയി ഇടിക്കുകയായിരുന്നു എന്നും റിപോര്‍ട്ട് വിവരിക്കുന്നു. വെടിയേറ്റ യുവതിക്ക് വൈദ്യസഹായം നല്‍കുന്നതിന് ശ്രമിച്ച ആംബുലന്‍സ് ഇസ്രേയല്‍ സൈനികര്‍ തടയുകയായിരുന്നുവെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കഴിഞ്ഞ എട്ട് മാസത്തിനിടെ 198 ഫലസ്തീനികള്‍ ഇസ്രയേല്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീനികള്‍ നടത്തിയ വിവിധ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ 32 ഇസ്രയേലികളും രണ്ട് അമേരിക്കക്കാരും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുമുണ്ട്. ഇസ്രയേല്‍ പോലീസിന്റെ അകമ്പടിയോടെ തീവ്രവലതുപക്ഷ ചിന്താഗതിക്കാരായ കുടിയേറ്റക്കാരുടെ മസ്ജിദുല്‍ അഖ്‌സക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫലസ്തീന്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

Related Articles