ഉയര്‍ന്നു നില്പ്പൂ
ഇവിടെയൊരമ്പരച്ചുംബിയാം
പുതു മതില്‍കെട്ട്.
നടവഴിയടച്ചുയര്‍ത്തിയ
കറുത്ത മതില്‍കെട്ട്.
കറുത്ത ഗയിറ്റും
കരിങ്കല്‍ ഭിത്തിയു
മിരുണ്ട മനസ്സിന്
പ്രതീകമരുളുന്നു.നടവഴിയില്ല
ചെറുവഴിയില്ല
പുതുവഴി വെട്ടാ
നൊരിടമില്ല.
‘വഴി വെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായ്’
വേലികള്‍ മുഴുവന്‍
വിളവിനെ തിന്നു
വിളകള്‍ കൊയ്യാനിടമില്ല.പള്ളികൂടം ഈ വഴിതന്നെ
പള്ളിക്കാടും ഈ വഴിതന്നെ.
ശവമഞ്ചങ്ങളീണത്തില്‍
ചാഞ്ഞും ചെരിഞ്ഞും
പലവഴി വെട്ടി
പലകുറി നിര്‍ത്തി
പെരുവഴി താണ്ടി
തെരുവീഥിയിലെത്തിടണം.ഇവിടെയിതന്യമല്ല
മുള്‍വേലികള്‍
അന്യമാണയല്‍വാസി
ക്കുരുന്നിന്
കുസൃതിച്ചിലമ്പുകള്‍.
ആ ചിലമ്പിന് മണിനാദം
തടയുമീ വഴിയിലുടനീളം
മുള്‍വേലി പരസ്യങ്ങള്‍