ന്യൂഡല്‍ഹി: ആര്.എസ്.എസിന്റെ മുഖ്യ അജണ്ടയായ വിചാരധാര രാജ്യത്ത് നടപ്പാവുമെന്ന് കരുതേണ്ടെന്ന് ഭീ ആര്‍മി നേതാവും പൗരത്വ പ്രക്ഷോഭത്തിലെ രാജ്യത്തെ മുന്നണിപ്പോരാളിയുമായ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച റാലിയിലാണ് ആസാദ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മനുസ്മൃതി വേണോ അതോ ഭരണഘടന വേണമോയെന്ന ചോദ്യത്തിനു മേലുള്ള സഘര്ഷങ്ങളാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്.
ജനം അതിന് ഉത്തരം നല്‍കുമെന്നും ആസാദ് പറഞ്ഞു. ആര്.എസ്.എസ് പിന്‍പറ്റുന്നത് വിചാരധാരയെയും എന്നാല്‍ ജനങ്ങള്‍ പിന്‍പറ്റുന്നത് ഭരണഘടനയാണെന്നും ആസാദ് തുറന്നടിച്ചു.