Current Date

Search
Close this search box.
Search
Close this search box.

പൗരന്മാരെ മോചിപ്പിക്കുന്നതിന് യു.എസ് ഉദ്യോ​ഗസ്ഥൻ സിറിയ സന്ദർശിച്ചതായി റിപ്പോർട്ട്

ദമാസ്കസ്: യു.എസ് പൗരന്മാരായ രണ്ട് പേരെ മോചിപ്പിക്കുന്നതിന് വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥൻ ഈ വർഷാരംഭം സിറിയൻ സർക്കാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ട്രംപ് ഭരണകൂട ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഡൊണൾഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും, വൈറ്റ് ഹൗസ് തീവ്രവാദ വിരുദ്ധ വിഭാ​ഗത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥനുമായ കാഷ് പട്ടേലാണ് സിറിയ സന്ദർശിച്ചത്.

വിദേശത്ത് തടവിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് പ്രസിഡന്റ് ട്രംപ് മുഖ്യ പരി​ഗണന നൽകുന്നതിന്റെ പ്രതീകമാണിതെന്ന് പേര് വെളുപ്പെടുത്താത്ത യു.എസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏ‍ജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

സിറിയയിൽ 2012ൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാണാതായ യു.എസ് മുൻ നാവിക ഉദ്യോ​ഗസ്ഥനും സ്വതന്ത്ര പത്രപ്രവർത്തകനുമായ ഓസ്റ്റിൻ റ്റൈസ്, 2017ൽ പരിശോധന ​കേന്ദ്രത്തിൽ തടഞ്ഞുവെക്കപ്പെട്ടതിന് ശേഷം കാണതായ സിറിയൻ-അമേരിക്കൻ തെറാപ്പിസ്റ്റ് മജ്ദ് കമാൽമാസ് എന്നിവർ മോചിപ്പിക്കപ്പെടുന്നാണ് യു.എസ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Related Articles