അസമത്വത്തെ കുറിച്ച് കൊറോണ പഠിപ്പിക്കുന്നത്
രണ്ട് ലക്ഷത്തിഅന്‍പതിനായിരം പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്ത രണ്ടായിരത്തിപത്തില്‍ ഹൈത്തിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായി ഞാന്‍ പോര്‍ട്ട് പ്രിന്‍സിലേക്ക് പോയിരുന്നു. ...