Current Date

Search
Close this search box.
Search
Close this search box.

വിജയത്തെ കുറിച്ച വിചാരങ്ങള്‍

വിജയത്തിന് ചൂത്കളിയുടെ ഭാഷ മനസ്സിലാവുകയില്ല. അതിനാല്‍ വില നല്‍കിയെ പറ്റൂ.

— — —
അതിജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ജീവിതം പ്രതിഫലം നല്‍കുക.

— — —

കണ്ണടച്ച്കൊണ്ട് നിങ്ങള്‍ക്ക് ഗോളുകള്‍ നേടാന്‍ കഴിയില്ല.

— — —
കഠിനമായ സാഹചര്യങ്ങളിലൂടെയും, കഠിനമായ പരിശ്രമങ്ങളിലൂടെയും, ഹൃദയഭേദകമായ അനുഭവങ്ങളിലൂടെയും, വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങളിലൂടെയും, അസഹനീയമായ വേദനയിലൂടെയും, അപ്രതീക്ഷിതമായ നിരവധി പ്രശ്നങ്ങളിലൂടെയും കടന്നുപോകാതെ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റൊരു ഗ്രഹം കണ്ടത്തെുകയാവും നല്ലത്. ഒരു ശ്രമവും കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ !!!

— — —

ഓരോ ദിവസവും നീ എന്തെകിലും നേടുകയൊ പുതുതായി പഠിക്കുകയൊ ചെയ്യുന്നിന്നില്ലെങ്കില്‍, ഉറങ്ങുന്നതിന് മുമ്പെ നിങ്ങള്‍ ഈ ചോദ്യം ചോദിക്കുക: ഞാനും മൃതശരീരവും മമ്മില്‍ എന്താണ് വിത്യാസം? നീ നിന്‍റെ ചരിത്രം പ്രശോഭിതമാക്കാന്‍ ഉദ്ദ്യേശിക്കുന്നുവെങ്കില്‍, മുഷ്ടി ചുരുട്ടി പിടിക്കുക കാരണം ജീവിത വിജയം ഒരു രാത്രിയില്‍ കൈവരിക്കാന്‍ കഴിയുന്നതല്ല.

— — —
നിങ്ങള്‍ വിജയം ആസ്വദിക്കുന്ന അത്ര തന്നെ നിങ്ങളുടെ പരാജയവും ആസ്വദിക്കുക. കാരണം പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്.

— — —
മരണം വരെ നിങ്ങളുടെ ശ്വാസോച്ചാസം പരമാവധി പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ എന്ത് പ്രയോജനം?

— — —
ചെറിയ ഇഷ്ടികകളില്ലാതെ, നിങ്ങള്‍ക്ക് ഒരിക്കലും അംബരചുംബികളായ കെട്ടിടങ്ങളോ, ചെറിയ വീടോ കാണാന്‍ കഴിയില്ല; ചെറിയ വിത്തുകള്‍ ഇല്ലങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും വനങ്ങളൊ, ചെറിയ പുല്‍കൊടി പോലും കാണാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പലപ്പോഴും നടത്തുന്ന ശ്രമങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്, കാരണം നിങ്ങള്‍ വിയര്‍ക്കുന്നതെന്തും ഫലം കൊയ്യും. അത് സമയത്തിന്‍റെ കാര്യം മാത്രം പ്രശ്നം.

— — —
നിങ്ങള്‍ വിജയത്തിന്‍റെ പര്‍വ്വതങ്ങള്‍ താണ്ടുമ്പോള്‍ വിയര്‍ക്കുകയോ, കരയുകയോ, രക്തം വാര്‍ന്നൊഴുകുകയോ ചെയ്യകയാണെങ്കില്‍, ഒരു കാരണവശാലും ഉപേക്ഷിക്കരുത്. മുന്നോട്ട് പോകുക, കാരണം നിങ്ങള്‍ ലക്ഷ്യത്തിലത്തൊന്‍ പോകുകയാണെന്ന് ഉറപ്പുനല്‍കുന്ന ഏറ്റവും വ്യക്തമായ അടയാളങ്ങളാണിവ. ഒടുവില്‍, നിങ്ങളുടെ വിജയത്തിന്‍റെ കൊടുമുടി കാണുമ്പോള്‍ എല്ലാ വേദനകളും ചാരമായി മാറും.

— — —
നിങ്ങള്‍ പരമാവധി പരിശ്രമിക്കുമ്പോള്‍, നിങ്ങള്‍ക്ക് എവിടെവേണമെങ്കിലും സുഖകരവും മനോഹരവും ആനന്ദകരവുമായ കൂടുണ്ടാക്കാന്‍ കഴിയും, സംശയമില്ല.

— — —
ഒരു മികച്ച നേതാവെന്ന നിലയില്‍ നിങ്ങളുടെ പങ്ക് വഹിക്കുന്നതിന് മുമ്പ്, അച്ചടക്കമുള്ള ഒരു അനുയായി എന്ന നിലയില്‍ നിങ്ങളുടെ കര്‍ത്തവ്യം നന്നായി നിര്‍വഹിക്കാന്‍ ശ്രമിക്കുക; അല്ലാത്തപക്ഷം, നിങ്ങളുടെ രക്തരൂക്ഷിതമായ എല്ലാ യുദ്ധങ്ങളിലും നിങ്ങള്‍ക്ക് സൈന്യമില്ലാതെ പോരാടേണ്ടി വരും.

— — —
സംസാരിക്കുമ്പോള്‍ അവര്‍ കോടീശ്വന്മാര്‍; പ്രവര്‍ത്തിക്കുമ്പോഴൊ അവര്‍ക്ക് പണമില്ല. ശ്രദ്ധിക്കുക! ഒരിക്കലും അവരില്‍ ഒരാളാകരുത്.

— — —
നിങ്ങള്‍ക്ക് അഭിനിവേശമുള്ള എല്ലാ അറിവിന്‍രെ കടലിലും നിങ്ങളുടെ കാല്‍വിരലുകള്‍ മുക്കി, ശക്തമായ അഭിനിവേശത്തോടും ദൃഢനിശ്ചയത്തോടും കൂടി പഠിക്കുക. നിങ്ങളുടെ ചരിത്രം ശോഭനമാക്കാനുള്ള ശരിയായ മാര്‍ഗമാണിത്.

— — —
നിങ്ങള്‍ സാധാരണക്കാരനായിട്ടാണ് ജനിച്ചതെങ്കില്‍, നിങ്ങളുടെ അസ്തിത്വം അസാധാരണമാക്കാത്തീര്‍ക്കാന്‍ പരിശ്രമിക്കുക.

— — —
വിഷാദത്തിന്‍റെ കെണിയില്‍ വീഴാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ പുരോഗതിയുടെയും നേട്ടങ്ങളുടെയും രേഖകള്‍ സജീവമായി സൂക്ഷിക്കുക.

— — —
നിങ്ങളുടെ ജീവിതത്തിലുടനീളം കുഴഞ്ഞുമറിഞ്ഞ പാതകളില്‍ അവിടെയും ഇവിടെയും തപ്പിത്തടയുന്നതിനേക്കാള്‍ നല്ലത് ശരിയായ പാതയില്‍ മരിക്കുന്നതാണ്.

— — —
ഒരിക്കല്‍ ഞാന്‍ എന്‍റെ വിദ്യാര്‍ത്ഥിയോട് അവന്‍റെ വലിയ സ്വപ്നത്തെ കുറിച്ചും അവന്‍ എന്തായിത്തീരണമെന്നതിനെ കുറിച്ചും ചോദിച്ചു. അപ്പോള്‍ അവന്‍ അശ്രദ്ധമായി പറഞ്ഞു: “എന്തുമാവാം. അതില്‍ കാര്യമൊന്നുമില്ല.” ഗൗരവമായി പറഞ്ഞാല്‍, അത്രയും ആഴമില്ലാത്ത പ്രാകൃത ജീവിതരീതിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, നിങ്ങള്‍ “ഒന്നുമില്ല” തായിതീരുന്നത് വരെ ആളുകള്‍ നിങ്ങളോട് “ഏതെങ്കിലുംവിധത്തില്‍” പെരുമാറിയാല്‍ നിങ്ങള്‍ കരയരുത്. ശ്രദ്ധിക്കുക, വലിയ സ്വപ്നം കണ്ടുകെണ്ടിരിക്കുക.

— — —
നിങ്ങള്‍ക്ക് സമൃദ്ധമായി ലഭിക്കണമെങ്കില്‍, നിങ്ങള്‍ എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ പാടില്ല. നിങ്ങള്‍ ഇടയ്ക്കിടെ വിയര്‍ത്തെ പറ്റൂ.

വിവ: ഇബ്റാഹീം ശംനാട്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles