Current Date

Search
Close this search box.
Search
Close this search box.

പരുന്തിന്റെ പുനർ ജന്മം ഇഖ്ബാലിയൻ ചിന്തയിൽ

عقابی روح جب بیدار ہوتی ہے جوانوں میں
نظر آتی ہے ان کو اپنی منزل آسمانوں میں
ഉഖാബീ റൂഹ് ജബ് ബേദാർ ഹോതീ ഹേ ജവാനോ മേ
നസർ ആതീ ഹേ ഉൻകോ അപ്നി മൻസിൽ ആസ്മാനോ മേ
(പരുന്തിന്റെ ആത്മാവ് യുവാക്കളിൽ ഉണർന്നു കഴിഞ്ഞാൽ അവരുടെ ലക്ഷ്യ സ്ഥാനം ആകാശങ്ങളിലാവും പ്രകടമാവുക )

ശാഹീൻ പോലെ ഇഖ്ബാൽ കവിതകളിൽ വരുന്ന ഒരു രൂപകമാണ് ഉഖാബ് /പരുന്ത് .
ഫാൽക്കൺ , അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ് Eagle.
ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. റഷ്യ, ഈജിപ്റ്റ് തുടങ്ങിയ പല രാജ്യങ്ങളും അവരുടെ ദേശീയ ചിഹ്നത്തിൽ പരുന്തോ പരുന്തിന്റെ എതെങ്കിലും ഭാഗമോ ഔദ്യോഗിക മുദ്രയായി ഉപയോഗിക്കാറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങളില്ലാത്തതിനാൽ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.പക്ഷികളുടെ രാജാവായാണ് പരുന്ത് അറിയപ്പെടുന്നത്. 70 വയസ്സ് വരെ ആയുസ്സുണ്ടത്രെ മിക്കവാറും ഫാൽക്കണുകൾക്ക് . 40 വയസ്സിൽ എത്തുമ്പോൾ അത് വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ടാമത് ചുറുചുറുക്ക് നിലനിർത്താൻ സഹിക്കുന്ന ത്യാഗമാണ് ഇഖ്ബാൽ പറഞ്ഞ പരുന്തിന്റെ ആത്മാവ് (عقابی روح).

തന്റെ കൊക്കും നഖങ്ങളും മൂർച്ച കുറഞ്ഞതായി സ്വയം തോന്നുമ്പോൾ അത് തൊട്ടടുത്ത ഏതെങ്കിലും പർവതത്തിലേക്ക് പറക്കുമത്രേ. തുടർന്ന് 5 മാസം – കൃത്യമായി പറഞ്ഞാൽ 150 ദിവസം – ശക്തമായ തയ്യാറെടുപ്പാരംഭിക്കും. വെറും പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ മാത്രം ലഭിക്കുന്ന ഗിരിശൃംഗങ്ങളിലെത്തിക്കഴിഞ്ഞാൽ ശക്തമായ ശാരീരിക നിയന്ത്രണമായിരിക്കുമുണ്ടാവുക.

മൂർച്ച കുറയുമ്പോൾ ജീവിതം മാറ്റേണ്ടത് വളരെ പ്രധാനമാണ് എന്ന പാഠമാണ് പരുന്തിന്റെ ജീവിതത്തിൽ നിന്നും നാം ശീലിക്കേണ്ടത്. തുടർന്നും മെച്ചപ്പെട്ട ജീവിതം നയിക്കാനുദ്ദേശിക്കുന്നുവെങ്കിൽ നാമും പരുന്തിനെ പോലെ ഒരുങ്ങേണ്ടതുണ്ട്.

ആദ്യം തന്റെ കൊക്ക് പാറകളിൽ അടിച്ച് പൊട്ടിക്കും.
പിന്നെ നഖങ്ങൾ പാറകളിലുരച്ച് മൂർച്ച കൂട്ടും.
ഈ പ്രക്രിയയിൽ, അഞ്ച് മാസത്തെ നീണ്ട വേദനയും കഷ്ടപ്പാടും അനുഭവിച്ചു കഴിഞ്ഞു വീണ്ടും
പറന്നുയരുമ്പോഴേ , താൻ പുനർജനിച്ചതായി പരുന്തിന്
തോന്നൂ. അങ്ങനെ വീണ്ടും മുപ്പത് വർഷം കൂടി അത് ജീവിച്ചേക്കാം. കൂടുതൽ വേഗതയിൽ , കൂടുതൽ ഉയരത്തിൽ പറക്കാനാഗ്രഹിക്കുന്ന , തുടർന്നും വേട്ടപിടിച്ച് ജീവിക്കാനാഗ്രഹിക്കുന്ന പരുന്തുകളെല്ലാം ഈയൊരു തീക്ഷ്ണ ഘട്ടത്തിലൂടെ കടന്നു പോകും.
മൂർച്ച കുറയുമ്പോൾ ജീവിതം മാറ്റേണ്ടത് വളരെ പ്രധാനമാണ് എന്ന പാഠമാണ് പരുന്തിന്റെ ജീവിതത്തിൽ നിന്നും നാം ശീലിക്കേണ്ടത്. തുടർന്നും മെച്ചപ്പെട്ട ജീവിതം നയിക്കാനുദ്ദേശിക്കുന്നുവെങ്കിൽ നാമും പരുന്തിനെ പോലെ ഒരുങ്ങേണ്ടതുണ്ട്. ഇല്ലെങ്കിൽ നഖവും കൊക്കും മൂർച്ച കുറയുമ്പോഴേക്കും നിർത്തണം എല്ലാ കാര്യങ്ങളും .

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles