Current Date

Search
Close this search box.
Search
Close this search box.

ഉന്നതിയിലത്തൊൻ ഇത്തിരി കാര്യങ്ങൾ

സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി മരിക്കുക എളുപ്പമുള്ള കാര്യമാണ്. ഒരു ഒഴുക്കിന് ജീവിച്ച്പോവാൻ കഠിന പ്രയത്നമോ കുശാഗ്രബുദ്ധിയോ ആവശ്യമില്ല. എന്നാൽ ജീവിതത്തിൻറെ വിവിധ മേഖലകളിൽ ഉന്നതിയിലത്തെണമെങ്കിൽ നന്നായി വിയർക്കുക തന്നെ വേണം. ഉന്നത കലാലയങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചു എന്നത്കൊണ്ടൊ സാമ്പത്തികമായ ഭദ്രതയുള്ള കുടുംബത്തിൽ ജനിച്ചു എന്നത്കൊണ്ടൊ മാത്രം ഒരാൾ ഉന്നതിയിലത്തെിച്ചേരുമെന്ന് കരുതേണ്ടതില്ല.

ഉന്നതിയിലത്തൊനുള്ളചവിട്ട്പടികൾ
ഉന്നതിയിലത്തൊൻ നിരവധി ചവിട്ട്പടികൾ കയറാതെ വയ്യ. ലക്ഷ്യം കണ്ടത്തെി, തളരാതെ തുഴയുകയാണ് ലക്ഷ്യസ്ഥാനത്തത്തൊനുള്ള ആദ്യവഴി. ലക്ഷ്യം നിർണ്ണയിക്കുന്നതിൽ ഒരാളുടെ അഭിരുചിക്ക് വലിയ പ്രാധാന്യമുണ്ട്. അഭിരുചിക്കിണങ്ങിയ വിധത്തിലുളള ലക്ഷ്യംവെച്ചാൽ എത്ര അധ്വാനിച്ചാലും വിരസത ഉണ്ടാവുകയില്ല എന്നതാണതിന് കാരണം. പിന്നെ ആസൂത്രണവും കർമ്മ പദ്ധതികളും. ലക്ഷ്യവും ആസൂത്രണവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തിപരമായ കാര്യക്ഷമതയാണ് ഉന്നതിയിലത്തൊനുളള മറ്റൊരു വഴി. സസൂക്ഷ്മം കാര്യങ്ങൾ ചെയ്യുകയാണ് അത്കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ചെക്ക്ലിസ്റ്റ്,ഷെഡ്യൂൾ,കലണ്ടർ ഇതൊക്കെ മുമ്പിൽവെച്ചായിരിക്കണം ആസുത്രണം ചെയ്യേണ്ടത്. ചെറിയ നിസ്സാരമായ കാര്യങ്ങൾ പോലും കാര്യക്ഷമതയുള്ളവർ അവഗണിക്കുകയില്ല. സങ്കീർണ്ണമായ ഒരു ബഹുനില കെട്ടിടത്തിൻറെ നിർമ്മാണത്തിൽ എന്തെല്ലാം ഘടകങ്ങൾ ഉൾചേർന്നിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഓരോ സമൂഹത്തിൻറെയും ആവശ്യങ്ങൾ കണ്ടത്തെി, കൂടെയുള്ളവരെ ചേർത്ത് പിടിച്ച് പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. സ്കൂൾ ഡ്രോപ്പ് ഔട്ട് ഇല്ലാതാക്കൽ മുതൽ ഇംഗ്ലീഷ് ഭാഷാ പഠനം വരേയും കായികാഭ്യാസം മുതൽ കംമ്പ്യൂട്ടർ വരേയുമുള്ള സകല കാര്യങ്ങളും ഇത്തരം അജണ്ടകളിൽ ഉൾപ്പെടുത്താവുന്നതാണ്. അതിലൂടെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള ജാള്യത നീങ്ങുകയും നിങ്ങൾ ഉന്നതിയിലേക്ക് കാലെടുത്ത്വെക്കുകയും ചെയ്യുന്നു.

രണ്ടായിരത്തിലേറെ ഫിലമെൻറുകൾ പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം ബൾബ് കണ്ട്പിടിച്ചത്. ഇത്രയധികം പരീക്ഷണം നടത്തിയപ്പോൾ താങ്കൾക്ക് വിരസത അനുഭവപ്പെട്ടില്ലെ എന്ന് അന്വേഷിച്ചവരോട് പരാജയപ്പെട്ട ഫിലമെൻറുകൾ അതിന് യോജിച്ചതല്ല എന്നെങ്കിലും മനസ്സിലാക്കാൻ അതിലൂടെ സാധിച്ചുവെന്നായിരുന്നു

പ്രതിജ്ഞ, പ്രവർത്തനം, പ്രാർത്ഥന
ഇത് മുന്നും വെവ്വേറെ കാര്യങ്ങളാണെങ്കിലും, ഒന്നും വിട്ടുപോവാതെ ഒറ്റ ഘടകമായി പരിഗണിക്കുകയാണ് ഉത്തമം. കണ്ട്പിടുത്തം ആവശ്യങ്ങളുടെ മാതാവ് എന്ന് പറയാറില്ലേ ? സമൂഹത്തിൻറെ ആവശ്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ പ്രതിജ്ഞ എടുക്കുകയും പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ വിജയിക്കാത്ത ഒരു കാര്യവും ഉണ്ടാവുകയില്ല. അതിനുള്ള മികച്ച ഉദാഹരണമാണ് വൈദ്യുതി ബൾബ് കണ്ട്പിടിച്ച തോമസ് ആൽവ എഡിസൻറെ കഥ.

രണ്ടായിരത്തിലേറെ ഫിലമെൻറുകൾ പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം ബൾബ് കണ്ട്പിടിച്ചത്. ഇത്രയധികം പരീക്ഷണം നടത്തിയപ്പോൾ താങ്കൾക്ക് വിരസത അനുഭവപ്പെട്ടില്ലെ എന്ന് അന്വേഷിച്ചവരോട് പരാജയപ്പെട്ട ഫിലമെൻറുകൾ അതിന് യോജിച്ചതല്ല എന്നെങ്കിലും മനസ്സിലാക്കാൻ അതിലൂടെ സാധിച്ചുവെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അല്ലാഹു സദാ പ്രവർത്തനനിരതനാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചതിന് ശേഷം അവൻ വിശ്രമിച്ചു എന്ന ക്രൈസ്തവ വിശ്വാസം ഇസ്ലാമിന് തീർത്തും അന്യമാണ്. അല്ലാഹു നിരന്തര പ്രവർത്തനത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും നിരന്തര പ്രയത്നം നടത്തിക്കോണ്ടിരിക്കാനും, അലസത വെടിഞ്ഞ് ക്രിയാത്മക മാർഗത്തിലൂടെ സഞ്ചരിക്കാനും ഖുർആനിലൂടെ അവൻ നമ്മോട് നിരന്തരമായി ഉദ്ബോധിപ്പിക്കുന്നു.

പ്രവർത്തനത്തിന് ഊർജ്ജവും ആത്മവിശ്വാസം പകരാനും പ്രാർത്ഥന അനിവാര്യമാണ്. അല്ലാഹുവിനേയും മനുഷ്യനേയും ബന്ധിപ്പിക്കുന്ന പാലമാണ് പ്രാർത്ഥന. തൻറെ പ്രവർത്തനത്തിലൂടെ മാത്രം കാര്യം വിജയിക്കുകയില്ലെന്ന ഉറപ്പാണത്. അത് ഇല്ലാതാവുമ്പോൾ മനുഷ്യൻ സ്വയം തന്നെ മറന്ന് അഹങ്കാരിയാവുന്നു. അതാകട്ടെ മനുഷ്യനെ അധ:പതനത്തിലേക്ക് നയിക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles