Current Date

Search
Close this search box.
Search
Close this search box.

മന:സ്സമാധാനം നൽകുന്ന ആത്മീയ സരണി

അവിശ്വാസികൾക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത മാനസിക സംതൃപ്തിയും സമാധാനവുമാണ് ഇസ്ലാം അതിൻെറ അനുയായികൾക്ക് നൽകുന്നത് എന്നത് സുവിദിതമാണ്. ഇസ്ലാമിൻെറ സമഗ്രതയും അത് ഉൾകൊള്ളുന്ന മൂല്യങ്ങളുമാണ് അതിന് പ്രധാന കാരണം. സത്യവും അസത്യവും ശരിയും തെറ്റും നേരും നെറികേടുമെല്ലാം ഇസ്ലാം കൃത്യമായി വേർതിരിക്കുന്നു. അധർമ്മങ്ങൾക്കെതിരെ വളരെ കർക്കശമായ സമീപനം സ്വീകരിക്കുന്നുവെന്തും ഇസ്ലാമിൻെറ പ്രത്യകേതയാണ്. ഇസ്ലാമിൻെറ ആന്തരിക ഘടനയിൽ വൈരുധ്യം ഉൾക്കൊള്ളുന്നില്ല. മാത്രമല്ല ഇസ്ലാമിലെ ഓരോ കൽപനകളും ഉപദേശങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതും പൂരകങ്ങളുമാണെന്ന് കാണാൻ പ്രയാസവുമില്ല.

രോഗാതുരമായ പാശ്ചാത്യൻ സംസ്കാരം

ഇസ്ലാമിക സംസ്കാരത്തിന് നേരെ വിപരീതമായി പാശ്ചാത്യ സംസ്കാരത്തിൽ കണ്ട് വരുന്ന ഒരു കാര്യമാണ് ഇവിടെ പരാമർശിക്കുന്നത്. എന്തും വളരാൻ പാകമുള്ള മണ്ണാണല്ലോ പാശ്ചാത്യലോകത്തുള്ളത്. എന്നാൽ അവിടെ എല്ലാം പരസ്പരം ശത്രുതയിലും വിദ്വേഷത്തിലുമാണ്. ദേശീയതക്ക് ജന്മം നൽകിയ പാശ്ചാത്യ സംസ്കാരം തന്നെ പിന്നീട് അതിനെതിരെ പോരാടാൻ തുടങ്ങി. നാസിസത്തിന് ജന്മം നൽകിയ പാശ്ചാത്യ സംസ്കാരം അതിനോടും കലഹിക്കാൻ തുടങ്ങിയത് നമ്മുടെ ഗതകാലാനുഭവമാണ്. നിരീശ്വര നിർമ്മത പ്രസ്ഥാനത്തിനും ജന്മം നൽകിയ അതേ പാശ്ചാത്യ സംസകൃതി പിന്നീട് അതിനോട് ഏറ്റ്മുട്ടുന്ന കാഴ്ചയാണ് നാം കാണുന്നത്. സോഷ്യലിസം, കമ്മ്യുണിസം എന്നിവയുടെ ബീജാവാപത്തിന് ഉത്തരവാദിയായ പാശ്ചാത്യ സംസ്കാരം പിന്നീട് അതിന് നേരേയും പടവാളെടുക്കുകയാണുണ്ടായത്.

വർണ്ണവിവേചനത്തിൻെറ അപ്പോസ്തലന്മാരായ പാശ്ചാത്യ സംസ്കാരം അതിനോടുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്നു. സിയോണിസത്തിന് ജന്മം നൽകിയതും മറ്റാരുമായിരുന്നില്ല. ഇംപീരിലിയസത്തിനും പാശ്ചാത്യർ തന്നെയാണ് ജന്മം നൽകിയത്. പിന്നീട് അതിനെ എല്ലാം ഉന്മൂലനം ചെയ്യൻ ശ്രമിക്കുകയൊ അല്ലെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യവാൻ അവർ നിർബന്ധിതരാവുകയൊ ചെയ്തു. പാശ്ചാത്യ സംസ്കാരത്തിൻെറ പരിലാളണയിൽ കഴിയുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള വൈരുധ്യങ്ങളേയും നിർമ്മിതികളേയും എങ്ങനെയാണ് വിശദീകരിക്കാൻ കഴിയുക എന്ന് മനസ്സിലാവുന്നില്ല.

പാശ്ചാത്യ സംസ്കാരത്തിൻെറ കുടക്കീഴിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഈ വൈരുധ്യങ്ങളേയും അത്തരം സംസ്കാരത്തിൻെറ ഉൽപന്നങ്ങളേയുമെല്ലാം എങ്ങനെയാണ് വിശദീകരിക്കാൻ കഴിയുക? സോഷ്യലിസം മുതൽ കമ്മ്യുണിസം വരേയും നിരീശരത്വം മുതൽ സിയോണിസം വരേയും വർണ്ണ വിവേചനം മുതൽ ഫാസിസം വരേയും ജന്മം നൽകിയ സംസ്കാരത്തിൽ പാശ്ചാത്യർക്ക് എങ്ങനെയാണ് വളരെ കുറഞ്ഞ മന:സ്സമാധാനം പോലും ലഭിക്കുക?

തനിക്ക് ചുറ്റുമള്ള ഇത്തരം വൈരുധ്യാതിഷ്ഠിത തത്വശാസ്ത്രങ്ങൾക്കിടയിൽ ഒരു പാശ്ചാത്യൻ എങ്ങനെയാണ് സമാധാനചിത്തനായി കഴിയുക? കൃസ്തുമതം അതിൻെറ അനുയായികളോട് സഹധർമ്മിണിയുമായിട്ടല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് കർശനമായി കൽപിക്കുന്നുണ്ട്. അത് ഏറ്റവും നല്ല കാര്യം തന്നെയെന്നതിൽ സംശയമില്ല . പക്ഷെ യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നത്? പാശ്ചാത്യ ലോകത്ത് അധിക പേരും വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. പള്ളിവികാരിക്ക് ഇക്കാര്യത്തിൽ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത അവസ്ഥ. ചാരിത്ര്യ സംരക്ഷണത്തിൻെറയും പവിത്രതയുടെയും മതമാണ് കൃസ്തു മതം. എന്നാൽ പാശ്ചാത്യ സംസ്കാരത്തിൽ ഇന്ന് എവിടെയാണ് ഈ മതത്തിൻെറ പവിത്രതയും ചാരിത്ര്യവും നിലകൊള്ളുന്നത്?

ഒരു കാര്യം വളരെ വ്യക്തമാണ്. അധിക പാശ്ചാത്യരും കൃസ്തുമത നിയമങ്ങൾ തിരസ്കരിക്കുന്നവരാണ്. കാരണം പാശ്ചാത്യ ലോകത്തുള്ളവരെ ആകർഷിക്കുന്നതിലും അവരെ ബോധവൽകരിക്കുന്നതിലും അവരുടെ ദൈനം ദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കൃസ്തുമതം തികഞ്ഞ പരാജയമാണ്. ക്രൈസ്തവ മത വിശ്വാസികൾ അവരുടെ മതത്തോട് ഉദാസീന മനോഭാവം സ്വീകരിക്കുന്നതിന് ഇതിൽപരം മറ്റൊരു വിശദീകരണമില്ല.

ഇസ്ലാമിൻെറ സംശുദ്ധത
എന്നാൽ ഇതിന് നേരെ വിപരീതമായി ഇസ്ലാം സംശുദ്ധവും പരിശുദ്ധവുമാണ്. ഇംപീരിയലിസത്തിനൊ വർണ്ണ വിവേചനത്തിനൊ ഇസ്ലാം ഒരിക്കലും കാരണമായിട്ടില്ല. അത്പോലെ ദേശീയത,നാസിസം, ഫാസിസം എന്നിവയുടെ ആവിർഭാവത്തിനും ഇസ്ലാമിനെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ല. നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങൾക്കൊ മാർക്കിസിസത്തിനൊ ഇസ്ലാം ബീജാവാപം നൽകിയിട്ടില്ല എന്നതും ഒരു നഗ്ന സത്യം മാത്രം. ഇത്തരം സാമൂഹ്യ രോഗങ്ങൾക്കെല്ലാം ഇസ്ലാമേതര സിദ്ധാന്തങ്ങളാണ് വിശിഷ്യ പാശ്ചാത്യരാണ് കാരണമെന്നതിൽ ഒരു സംശയവുമില്ല. അത്തരം വിചിത്രവും വൈരുധ്യങ്ങൾ നിറഞ്ഞതുമായ ഇസങ്ങൾക്ക് എങ്ങനെയാണ് മനുഷ്യന് മന:സ്സമാധാനം നൽകാൻ കഴിയുക?

പാശ്ചാത്യ സങ്കര സംസ്കാരം
പാശ്ചാത്യ സംസ്കാരത്തെ ഒരു കോക്ടയിൽ സംസ്കാരമെന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് മതമാണ് ആവശ്യമുള്ളതെങ്കിൽ അത് അവിടെ കാണാം. ഒരു ഉപാധിയേയുള്ളൂ: നിങ്ങൾ കഠിനമായി അന്വേഷിക്കേണ്ടി വരും. അവിടെ നിങ്ങൾക്ക് എല്ലാം കാണാം. അതായത് എല്ലാ പ്രവണതകളും നിങ്ങൾക്ക് അവിടെ ദർശിക്കാം. അവിടെ നിങ്ങൾക്ക് എല്ലാവിധ തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മതങ്ങളും സാധാരണവും അസാധാരണവുമായ എല്ലാ കാര്യങ്ങളും കണാം. പാശ്ചാത്യ സംസ്കാരത്തിന് വ്യക്തമായ അസ്തിത്വമില്ലാത്തത്കൊണ്ടാണ് ഞാൻ അതിനെ ഒരു മിശ്രിതമായ കോക്ടയിൽ സംസ്കാരം എന്ന് പേരിട്ടത്. ആ നിലക്ക് ചുവടെ പറയുന്ന കാരണങ്ങളാൽ പാശ്ചാത്യ സംസ്കാരത്തിന് മനുഷ്യന് ആവശ്യമായ മന:സ്സമാധാനം നൽകുക സാധ്യമല്ല:

1. പാശ്ചാത്യ സംസ്കാരം ഏത് തരത്തിലുള്ള തത്വസംഹിതക്കും രൂപം കൊടുത്തേക്കാം എന്ന് മേൽ വിവരിച്ചതിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല പാശ്ചാത്യ സംസ്കാരത്തെ തന്നെ നശിപ്പിക്കുന്ന ആശയധാരക്കും അവർ രൂപം നൽകി എന്നും വരാം. യഥാർഥത്തിൽ പാശ്ചാത്യ സംസ്കാരം കമ്മ്യുണിസത്തിന് ബീജാവാപം നൽകിയപ്പോൾ ഇത് സംഭവിച്ചതാണ്. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ സംസ്കാരത്തിന് മുഖ്യ ഭീഷണിയായി നിലകൊണ്ടു.

2. ഈ കോക്ടയിൽ മിശ്രിതം കലർന്ന പാശ്ചാത്യ സംസ്കാരം അവരുടെ സാമൂഹ്യ ഘടനയിലും സമൂഹത്തിൻെറ മൂല്യങ്ങളിലും സംതൃപ്തമല്ല എന്ന് തെളിയിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവർ മേൽ പറഞ്ഞ ഇസങ്ങൾ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പാശ്ചാത്യ ലോകത്തെ അരാജകത്വം നിറഞ്ഞ ഈ പ്രത്യയ ശാസ്തങ്ങൾ ഒരു സാധാരണ മനുഷ്യന് എങ്ങനെയാണ് മന:സ്സമാധാനം നൽകാൻ സാധിക്കുക?

ഇസ്ലാമിൻെറ സ്വാധീനം

ഇതിന് വിരുദ്ധമായി ഇസ്ലാമിന് മുസ്ലിംകളിലുള്ള സ്വധീനം അപാരമാണ്. ഇസ്ലാമിക ലോകത്ത് ഇസ്ലാമിനെ പരസ്യമായി ആക്രമിക്കാൻ ആരും ധൈര്യപ്പെടുകയില്ല; സ്വയം ആക്രമിക്കപ്പെടാൻ ആഗ്രഹിക്കുന്നവരല്ലാതെ. ഇത് മുസ്ലിംങ്ങൾ ഇസ്ലാമിനെ ആദരിക്കുന്നത് കൊണ്ട് മാത്രമല്ല മറിച്ച് അത് വളരെയധികം ബുദ്ധിപരവും യുക്തിഭദ്രവുമായത് കൊണ്ട് കൂടിയാണ്. എന്ന് മാത്രമല്ല ഇസ്ലാമിനെ കുറിച്ച സമാന്യ വിവരമുള്ള ഒരാൾക്കും തന്നെ അതിനെ ആക്രമിക്കുക സാധ്യമല്ല.

മന:സ്സമാധാനം

ഇസ്ലാം മുസ്ലിംകൾക്ക് യഥാർത്ഥ മന:സ്സമാധാനം നൽകുന്നു എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇസ്ലാം മുസ്ലിംകൾക്ക് നിത്യജീവിതതിന് ആവശ്യമായ സകല കാര്യങ്ങളിലും മാർഗ്ഗദർശനം നൽകുന്നുണ്ട് എന്നതാണ് വസ്തുത. അല്ലാഹുവിനെ എങ്ങനെ ആരാധിക്കണം, ജനങ്ങളോട് പെരുമാറേണ്ട വിധം, മറ്റുള്ളവരെ അഭിവാദ്യം ചെയ്യണ്ട രീതി, യുദ്ധത്തിലേക്ക് അല്ളെങ്കിൽ സമാധനത്തിലേക്ക് എങ്ങനെ പോകണം തുടങ്ങി മനുഷ്യ ജീവിതത്തിൻെറ സർവ്വ ഇടങ്ങളിലേക്കും അത് വെളിച്ചം വീശുന്നു.

സാർവലൗകികം
ഒരു ഞയറാഴ്ച പള്ളിക്ക് വേണ്ടി മാത്രമുള്ള പ്രസ്ഥാനമല്ല ഇസ്ലാം. അത് മുസ്ലിംകൾക്ക് നിത്യജീവിതത്തിലേക്ക് ആവശ്യമായ മാർഗ്ഗദർശനം നൽകുന്നു. ഇസ്ലാം മുസ്ലിംകളെ നിരന്തരമായ ആരാധനാ കർമ്മങ്ങളിലൂടെ അല്ലാഹുവുമായി ബന്ധിപ്പിക്കുകയണ്. താൻ അല്ലാഹുവിനും മനുഷ്യ സമൂഹത്തിനും ഇസ്ലാമിക സമൂഹത്തിനുമെല്ലാം വേണ്ടപ്പെട്ടവനാണ് എന്ന വികാരം ഇസ്ലാം മുസ്ലിംങ്ങളിൽ സൃഷ്ടിക്കന്നുണ്ട്. ഇസ്ലാം മുസ്ലിംകളെ ആത്മീയമായും ശാരീരികമായും ശുദ്ധീകരിക്കുന്നു. ഇത്തരം ധാർമ്മിക കാര്യങ്ങളാണ് മനുഷ്യന് മന:സ്സമാധാനം നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

നിശാക്ലബ്ബ് സംസ്കാരം

മദ്യപാന കേന്ദ്രങ്ങൾ, നിശാ ക്ലബ്ബുകൾ, വേശ്യാലയങ്ങൾ, ബാറുകൾ തുടങ്ങിയ സഭ്യതേരമായ സംസ്കാരങ്ങളുടെ അടയാളപ്പെടുത്തലുകളുള്ള ലോകത്തിലെ നഗര വീഥിയിലൂടെ ഒന്ന് നിങ്ങൾ നടന്ന് നോക്കൂ. ഇതാണൊ കൃസ്തുമതം ലോകത്തിന് സമ്മാനിക്കുന്നത്? ഇതിനെ നമുക്ക് ഒരു മതമെന്ന് പറയാനാകുമൊ? ഈ പ്രതിഭാസം എവിടെക്കാണ് നമ്മെ ചെന്നത്തെിക്കുക? ഇതിൻെറ ഇരകൾ ആരാണ്? ഒന്നിനും കൊള്ളാത്ത ഈ നിശാ ക്ലബ്ബുകളുടേയും മദ്യത്തിൻറേയും സംസ്കാരത്തിൻെറ ഇരകൾ എത്രയാണ്? ഈ സംസ്കാരം മനുഷ്യരാശിയെ എങ്ങോട്ടാണ് എത്തിക്കുക? പാശ്ചത്യ സംസ്കാരത്തിൻെറ ലക്ഷ്യമായ ലഹരി പദാർത്ഥങ്ങൾ കൊണ്ട് മനുഷ്യന് സമാധാനം കിട്ടുമൊ? അനേക ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ വിഷ ലഹരിയാണ് മദ്യം എന്ന് അറിയാത്തവരല്ലല്ലോ അവർ. എന്നാൽ നിശാ ക്ലബ്ബുകളുടെ ആ സംസ്കാരം മദ്യത്തിൽ ഊറ്റം കൊള്ളുകയാണ് എന്നത് എന്തൊരു വിചിത്രമാണ്.

ലഹരി പദാർത്ഥങ്ങൾ
മഞ്ഞ് പോലെ പരിശുദ്ധവും സങ്കൽപിക്കാവുന്നത്ര ഒൗന്നത്യവുമാർന്ന മതമാണ് ഇസ്ലാം. മദ്യം മാത്രമല്ല മനുഷ്യന് ഉപദ്രവകരമായ എല്ലാ വസ്തുക്കളും ഇസ്ലാം നിരോധിച്ചിട്ടുണ്ട്. ഒരു ബ്രിട്ടീഷ് സ്ത്രീയുമായി ബന്ധപ്പെട്ട ഒരു സംഭവം ഞാൻ ഓർക്കുകയാണ്. മുഴുകുടിയനായ ഒരാളുമായി അവൾ വിവാഹിതയായി. ഭർത്താവിൻെറ മദ്യപാന ശീലം ഇല്ലാതാക്കാൻ അവൾ ആവത് ശ്രമിച്ചു. പക്ഷെ വൃഥാവിലായിരുന്നു അവളുടെ ശ്രമം. മദ്യപാനിയായ ഭർത്താവിനെ കൊണ്ട് അവൾ പൊറുതിമുട്ടി. അവസാനം ആ തരുണി ഇങ്ങനെ ഒരു അന്വേഷണം നടത്തി: മദ്യം നിരോധിക്കുന്ന വല്ല മതവുമുണ്ടൊ? ഇസ്ലാം മദ്യം നിരോധിക്കുന്നുണ്ടെന്ന് അവളെ ആരൊ ധരിപ്പിച്ചു. അങ്ങനെ അവൾ മന:സ്സമാധാനത്തിനായി ഇസ്ലാം ആശ്ലേഷിച്ചു. തൻെറ പ്രിയതമയേയും ഇസ്ലാം സ്വീകരിക്കാൻ ഗുണദോഷിച്ചു. പക്ഷെ നിഷ്കരുണം അയാൾ അത് നിരസിച്ചു. അവൾക്ക് വിവാഹമോചമല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. കാരണം അവിശ്വാസിയായ ഒരാളുമായി വിവാഹ ബന്ധം തുടരുന്നതിന് ഇസ്ലാമിൽ നിയമ സാധുത ഇല്ലല്ലോ?

ഗുരുതരമായ രോഗം ബാധിച്ച സംസ്കാരമാണ് പാശ്ചാത്യ സംസ്കാരം. നിരവധി സാമൂഹ്യ രോഗങ്ങൾ ഗ്രസിച്ച സംസ്കാരം. അത്തരമൊരു സംസ്കാരത്തിന് മനുഷ്യന് മന:സ്സമാധാനം നൽകുക എന്നത് മരൂഭൂമിയിലെ മരീചിക മാത്രം. ഇതിന് നേർ വിപരീതമായി നമ്മുടെ എല്ലാ സാമൂഹ്യ രോഗങ്ങൾക്കും ഇസ്ലാമിൽ പ്രതിവിധിയുണ്ട്. അത്തരമൊരു ആദർശ പ്രസഥാനത്തിന് മാത്രമെ നമുക്ക് ഓരോരുത്തർക്കും ആവശ്യമായ മനസ്സമാധാനം കൊണ്ട് വരാൻ കഴിയൂ എന്ന കാര്യത്തിൽ സംശയമില്ല.

വിവ: ഇബ്റാഹീം ശംനാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles