Current Date

Search
Close this search box.
Search
Close this search box.

കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

കൗമാര കാലത്താണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം വലിയ അര്‍ഥത്തില്‍ വഷളാകുന്നത്. ചിലപ്പോള്‍ ഇത് വ്യത്യസ്തമായ വീക്ഷണങ്ങളുടെയോ, അല്ലെങ്കില്‍ ആ സമയത്തിന്റെയോ ഫലമായിരിക്കാം. എന്നാല്‍, ഉമ്മമാരും ഉപ്പമാരുമാണ് നമ്മുടെ കുടുംബത്തെ നിലനിര്‍ത്തുന്നതെന്ന് നാം മറന്നുപോകരുത്. അവര്‍ നമ്മെ സ്‌നേഹത്താല്‍ വാരിപുണരുകയും ഏറ്റവും നന്നായി പരിചരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍, അവര്‍ നമ്മോട് ഒച്ചവെച്ച് സംസാരിക്കുകയോ, ദേഷ്യപ്പെടുകയോ ചെയ്യാറുണ്ട്. ഏന്തുതന്നെയായലും, നാം അവരോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. കുടുംബവുമായി ഇടപഴകുന്നതില്‍ കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

ഒന്ന്: കല്‍പനകള്‍ ധിക്കരിക്കുക- ഒരു കാര്യം കല്‍പിച്ചാല്‍ അത് ധിക്കരിക്കുകയെന്നത് വലിയ കാര്യമായിട്ടാണ് അധിക ചെറുപ്പക്കാരും വിചാരിക്കുന്നത്. എന്നാല്‍ അത് തികച്ചും ശരിയല്ലതാനും. കുട്ടികള്‍ക്ക് കുടുംബത്തോട് അനുസരണയാണ് വേണ്ടത്. കുടുംബം മക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രീതിയില്‍ കുടുംബത്തോട് പെരുമാറാന്‍ അവര്‍ക്ക് കഴിയണം. അത് കുടുംബം അവരില്‍നിന്ന് ആവശ്യപ്പെടാതെ അവര്‍ സ്വയം പെരുമാറുന്നതുമായിരിക്കണം. കുട്ടികളെ എപ്പോഴും ഉപദേശിക്കുന്നത് രക്ഷിതാക്കള്‍ക്ക് പ്രയാസകരമായിരിക്കും.

Also read: സേബുന്നിസ: തീസ് ഹസാരിയിൽ വിരിഞ്ഞ ഖുർആൻ പഠിതാവ്

രണ്ട്: പരാതിപറയുക, ചീത്തപറയുക- വീട്ടിലെ കാര്യങ്ങളില്‍ കൗമാരക്കാര്‍ക്ക് എപ്പോഴാണോ പരാതിയും ദേഷ്യവും വരുന്നത് അപ്പോള്‍ അവര്‍ തങ്ങളുടെ സുന്ദരമായ കുടുംബത്തിലേക്കും, താമസിക്കുന്ന വീട്ടിലേക്കും, ധരിക്കുന്ന വസ്ത്രത്തിലേക്കും, ഭക്ഷിക്കുന്ന വിഭവങ്ങളിലേക്കും കണ്ണയച്ചുകൊള്ളട്ടെ. കാരണം, ലോകത്ത് ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഇതൊന്നുമില്ലാതെ പ്രയാസകരമായ ജീവിതം നയിക്കുന്നത്!
മൂന്ന്: രക്ഷിതാക്കളോട് നീതി കാണിക്കാതിരിക്കുക- രക്ഷിതാക്കള്‍ കൗമാരക്കരില്‍ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നീതിപൂര്‍വകമല്ലെന്ന് അവര്‍ക്ക് തോന്നാം. ഒരുപക്ഷേ, ന്യായം ചെറുപ്പക്കാരുടെ പക്ഷത്തായരിക്കാം. എന്നിരുന്നാലും, രക്ഷിതാക്കളോട് നീതിപൂര്‍വകമല്ലാതെ പെരുമാറരുത്; അവരെ ധിക്കരിക്കരിത്. ആദ്യം അവര്‍ പറയുന്നതെല്ലാം നടപ്പിലാക്കി അവരെ അനുസരിക്കുന്നവെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ അവരുമായി സംസാരിക്കുകയും, അതിലെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും, അവരെ അത് മനസ്സിലാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.

നാല്: മാതാപിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുക- കൗമാരക്കാര്‍ ചില സന്ദര്‍ഭങ്ങളില്‍ തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരുപക്ഷേ, കുടുംബത്തെ അലോസരപ്പെടുത്തുന്ന ഒന്നായിരിക്കാം. ആയതിനാല്‍ അവര്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ നിശബ്ദമായിരിക്കുകയോ, അവര്‍ക്ക് മറുപടി നല്‍കാതിരിക്കുകയോ ചെയ്യരുത്. കൗമാരക്കാര്‍ സങ്കടപ്പെട്ടിരിക്കുകയാണെങ്കില്‍, തനിച്ചിരിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ മാതാപിതാക്കളോട് പറയുക; ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല, ഞാന്‍ തിരിക്കിലാണ്, കുറച്ച് കഴിഞ്ഞ് സംസാരിക്കാം. നിങ്ങള്‍ മാതാപിതാക്കളോട് ദേഷ്യപ്പെടാതെ തിരക്ക് കഴിഞ്ഞ് സംസാരിക്കാം എന്നാണ് പറയേണ്ടത്.
അഞ്ച്: തെറ്റ് ചെയ്തതിന് ശേഷം ന്യായീകരിക്കുക- മാതാപിതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ നീരസമുണ്ടാകുന്നത് കുറ്റം ചെയ്തതിന് ശേഷവും കുട്ടിക
ള്‍ ന്യായീകരണം നടത്തുമ്പോഴാണ്. ഏതെങ്കിലും അര്‍ഥത്തില്‍ നിങ്ങള്‍ തെറ്റ് ചെയതിട്ടുണ്ടെങ്കില്‍ മാതാപിതാക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുകയും ക്ഷമ ചോദിക്കുകയുമാണ് വേണ്ടത്. ഉദാരണമായി, ഉമ്മാ, ഞാന്‍ മുറി ക്രമപ്പെടുത്തിവെക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഇത്തരത്തില്‍ സൗമ്യമായിട്ടാണ് കൗമാരക്കാര്‍ രക്ഷിതാക്കളോട് പെരുമാറേണ്ടത്.

Also read: അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ

ആറ്: രക്ഷിതാക്കളെ ഇരട്ടപേര് വിളിക്കുക- ഉപ്പയോടും ഉമ്മയോടും ഇടപഴകുമ്പോള്‍ പരിധി ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷിതാക്കളോട് എത്രത്തോളം അടുത്താലും അവരെ മാന്യമായി രീതിയിലായിരിക്കണം അഭിസംബോധന ചെയ്യേണ്ടത്; പേര് വിളിക്കേണ്ടത്. എന്റെ ഉപ്പ, എന്റെ ഉമ്മ എന്നിങ്ങനെ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചായിരിക്കണം അവരെ വിളിക്കേണ്ടത്.
ഏഴ്: നന്ദി കാണിക്കാതിരിക്കുക- മാതാപിതാക്കളോട് നന്ദി കാണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നന്ദി വാക്കുകള്‍ അവരോട് പറയുക. അവര്‍ പതിവായി ചെയ്യുന്ന കാര്യങ്ങള്‍ അഗീകരിച്ച് കൊണ്ട് എല്ലാ സമയങ്ങളിലും അവരോട് നന്ദി കണിക്കേണ്ടതുണ്ട്. അത് നടപ്പിലായത് തന്നിലൂടയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്.
എട്ട്: വികാരങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക- കൗമാരക്കാര്‍ തങ്ങളുടെ വികാരങ്ങള്‍ മറച്ചുവെക്കുകയോ, മറ്റാരുമായി പങ്കുവെക്കാതിരിക്കുകയോ ചെയ്യുന്നത് ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുന്നതാണ്. അങ്ങനെ, എല്ലാ കാര്യത്തിലും നിരാശ അവരെ പിടിക്കൂടുന്നതാണ്. മാതാപിതാക്കള്‍ ഇതെല്ലാം കുഞ്ഞുങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ വിഷമങ്ങളും സങ്കടങ്ങളുമെല്ലാം രക്ഷിതാക്കളോട് പങ്കുവെക്കേണ്ടതുണ്ട്.

Also read: സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

ഒമ്പത്: മാതാപിതാക്കളെ പരിഹസിക്കുക- ഖേദകരമെന്ന് പറയട്ടെ, ചില ചെറുപ്പക്കാര്‍ അവരുടെ മാതാപിതാക്കളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. ഇത് ചിലപ്പോള്‍ പഴയ ചിന്താഗതിയെയോ അല്ലെങ്കില്‍ ആധുനികമായി രീതിയില്‍ അവര്‍ വളര്‍ന്നുവരാത്തതിന്റെ പേരിലായിരിക്കും. തീര്‍ച്ചയായും, ഇത് മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. അതിനാല്‍ പരിഹസിക്കുകയെന്നതില്‍ നിന്ന് മാറി അവരെ സന്തോഷിപ്പിക്കുകയും ചെറിയ തമാശകള്‍ പറഞ്ഞ് അവരെ ചിരിപ്പിക്കുകയുമാണ് വേണ്ടത്.
പത്ത്: വിമര്‍ശിക്കുമ്പോള്‍ ദേഷ്യപ്പെടുക- കൗമാര കാലത്തെ വിമര്‍ശനത്തെ കൗമാരക്കാര്‍ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇത് ശരിയായ സമീപനമല്ല. വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദിപറയുകയാണ് വേണ്ടത്. കാരണം, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയെന്നത് ഒരു വ്യക്തിയെ ഉയര്‍ച്ചകളിലെത്താന്‍ സഹായിക്കുന്നതാണ്. അതിനെ നാം വില കുറച്ച് കാണരുത്.

അവലംബം: al-forqan.net
വിവ: അര്‍ശദ് കാരക്കാട്

Related Articles