Current Date

Search
Close this search box.
Search
Close this search box.

വിപത്തുക്കളെ സാധ്യതയാക്കി മാറ്റുക

ബുദ്ധിമാനും സമർത്ഥനുമായ ഒരാൾ നഷ്ടത്തെ നേട്ടമായി പരിവർത്തിപ്പിക്കുന്നു. എന്നാൽ ഒരു വിവരമില്ലാത്തവനും ലോലഹൃദയനുമായ ഒരാൾ കഷ്ടതയെ പെരുപ്പിച്ച് കാണുന്നു. അല്ലാഹുവിൻറെ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് പുറംന്തള്ളപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ച കാര്യം ചരിത്രത്തിൽ സുവിതിതമാണ്.

ഇമാം അഹ്മദ് ബിൻ ഹംമ്പൽ ജയിലിലടക്കപ്പെടുകയും ചാട്ടവാറിന് വിധേയമാക്കപ്പെടുകയും ചെയ്തു. അദ്ദേഹം വിശ്വാസികളുടെ നേതാവായി മാറി. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ ജയിലിലടക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ധാരാളം വിജ്ഞാനം നൽകപ്പെട്ടു. ഇമാം അസ്സർകാസി ആഴമുള്ള പൊട്ടകിണറിലേക്ക് എറിയപ്പെട്ടു. ഇരുപത്തഞ്ച് വാല്യങ്ങളുള്ള മഹത്തായ കർമ്മശാസ്ത്ര ഗ്രന്ഥമാണ് അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിച്ചത്.

ഇബ്നുൽ അസീർ ഇരുന്ന് കൊണ്ട് “ജാമിഉൽ ഉസൂലും” “അന്നിഹായ” എന്നീ മഹത്തായതും ഏറെ പ്രയോജനപ്രദവുമായ രണ്ട് ഹദീസ് ഗ്രന്ഥങ്ങൾ രചിച്ചു. ഇമാം ജൗസി ബഗ്ദാദിൽ നിന്ന് നാട് കടത്തപ്പെട്ടു. പിന്നീട് അദ്ദേഹം ഖുർആൻറെ ഏഴ് തരം വായനയിൽ അഗ്രഗണ്യനായി. കഠിനമായ പനി മാലിക് ഇബന് റയ്യാനെ ബാധിച്ച് കിടപ്പിലായപ്പോൾ, അദ്ദേഹം തൻറെ വിശ്വോത്തരമായ കവിത ലോകത്തിന് സമർപ്പിച്ചു. അബ്ബാസിയ കാലഘട്ടത്തിലെ മുഴുവൻ കവിതകൾക്കും സമ്മാനമായതായിരുന്നു അത്.

ചുരുക്കത്തിൽ വിപത്തുകൾ നിങ്ങളെ വേട്ടയാടുമ്പോൾ അതിൻറെ മറുവശം നോക്കുക. ഒരാൾ നിങ്ങൾക്ക് ഒരു കപ്പ് ചെറുനാരങ്ങ നീര് തന്നാൽ അതിൽ പഞ്ചസാര ചേർത്ത് ശീതളപാനീയം ഉണ്ടാക്കുക. തേൾ നിങ്ങളെ കടിച്ചാൽ അത് സർപ്പധ്വംസനത്തിനുള്ള ശക്തമായ പ്രതിരോധ ചികിൽസയാണ്.

നിങ്ങളുടെ ദുരിതപൂർണ്ണമായ അവസ്ഥകളോട് തദാത്മ്യപ്പെടുക. ചിലപ്പോൾ അതിലൂടെ പനിനീരിൻറെയൊ ജാസ്മീൻറെയൊ പുഷ്പത്തിന് സമാനമാ എന്തെങ്കിലും നല്ല കാര്യങ്ങൾ ലഭിച്ചേക്കാം. ചിലപ്പോൾ നിങ്ങൾ വെറുക്കുന്ന കാര്യത്തിൽ അല്ലാഹു സമൃദ്ധമായ നന്മ ചൊരിഞ്ഞെന്നും വരാം.

ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ വിപ്ലവത്തന് മുമ്പ് രണ്ട് കവികളെ അധകൃതർ ജയിലിലടച്ചു. ഒരു കവി ശുഭാപ്തിവിശ്വാസിയും മറ്റൊരു കവി അശുഭാപ്തിവിശ്വാസിയുമായിരുന്നു. രണ്ട് പേരും തടവറയുടെ ജനൽപാളികളിലൂടെ നോക്കി. ശുഭാപ്തിവിശ്വാസി ആകാശത്തിൻറെ വിഹായസ്സിലേക്ക് നോക്കി ആഹ്ലാദിച്ചപ്പോൾ, അശുഭാപ്തിവിശ്വാസി തൊട്ടടുത്ത വഴിയോരത്തെ ചളികുണ്ടിലേക്ക് നോക്കി നിലവിളിച്ച് കൊണ്ടിരുന്നു.

എപ്പോഴും ദുരന്തത്തിൻറെ മറുവശം നോക്കുക. പുർണ്ണമായ തിന്മ എന്നൊന്ന് നിലനിൽക്കുന്നില്ല. മറിച്ച് അതിൽ നന്മയും പ്രയോജനവും കാണാം. അതിൽ പ്രതിഫലവും വിജയവുമുണ്ട്.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles